|    Dec 8 Thu, 2016 3:39 am
FLASH NEWS

സൗദി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി നിരവധി പേര്‍

Published : 12th November 2016 | Posted By: SMR

റിയാദ്: സൗദിയില്‍ വ്യാജ വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം. വ്യാജ സര്‍ട്ടിഫിക്കറ്റുമായെത്തുന്നവരില്‍ 49 ശതമാനവും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു ബോധ്യമായാല്‍ അവരെ ഉടന്‍തന്നെ തിരിച്ചയക്കും. പിന്നീട് ഇവര്‍ക്ക് സൗദിയിലേക്കു പ്രവേശിക്കാന്‍ സാധിക്കില്ല. സൗദിയില്‍ എത്തിയ ശേഷം നടത്തുന്ന മെഡിക്കല്‍ പരിശോധനയില്‍ സാംക്രമിക രോഗം കണ്ടെത്തിയാല്‍ ഇഖാമ അനുവദിക്കില്ല. രോഗ വിവരം സംബന്ധിച്ചു ജവാസാതിനൊപ്പം കഫീലിനെയും അറിയിക്കും. ജവാസാത് നിയമമനുസരിച്ചു 90 ദിവസത്തിനകമാണ് നാട്ടിലേക്കു തിരിച്ചയക്കുക. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള രോഗങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തിരിച്ചയക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day