|    Dec 10 Sat, 2016 6:11 pm

സൗജന്യ അരിവിതരണം ചെയ്ത് റേഷന്‍ കട ഉപരോധിച്ചു

Published : 22nd October 2016 | Posted By: SMR

പറപ്പൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാഗമായി സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട വിഹിതങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൗജന്യമായി അരിവിതരണം ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി. പാവങ്ങളുടെ രക്ഷക്കായി നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്ന് പറഞ്ഞ നരേന്ദ്രമോദിയും എല്ലാം ശിരിയാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍വന്ന പിണറായി വിജയനും നാടിന് അപമാന മാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍ അഭിപ്രായപ്പെട്ടു. പാവങ്ങളെ പറ്റിക്കുന്ന നിലപാടുമായി സര്‍ക്കാറുകള്‍ മുന്നോട്ട് പോയാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎച്ച് അബ്ബാസലി അധ്യക്ഷത വഹിച്ചു. ഉപരോധസമരത്തിന് ഒഐസിസി നേതാവ് മൂസ ചെന്നേങ്ങാട്ടില്‍, റഹീം കാഞ്ഞീരക്കോടന്‍, കബീര്‍ എംസി, ഷാജി പിപി, വിജീഷ്, കെടി ബക്കര്‍, ബഷീര്‍ എന്‍, അസീസ് പിവി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക