|    Dec 9 Fri, 2016 5:28 am
FLASH NEWS

സ്‌ഫോടനം ഗൗരവമായി കാണണം: പിഡിപി

Published : 4th November 2016 | Posted By: SMR

പൊന്നാനി: മലപ്പുറം കലക്്ടറേറ്റ് കോംപൗണ്ടിനുള്ളില്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവം ഗൗരവമായി കാണുകയും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പിഡിപി സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭോപാല്‍ സെന്‍ട്രല്‍ ജയിലിലെ എട്ട് വിചാരണ തടവുകാരെ വധിച്ച സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവന്‍തരാം മഅ്ദനിയെ തരൂ സന്ദേശമുയര്‍ത്തി ഡിസംബര്‍ 10ന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കര്‍ണാടക ബഹുജന മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം മുഴുവന്‍ ജില്ലകളിലും പ്രചാരണ വാഹനജാഥകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സലാം മുന്നിയൂര്‍, കെ സി അബൂബക്കര്‍, അസീസ് വെളിയങ്കോട്, ശശി പൂവഞ്ചിന, അബ്ദുല്‍ ബാരിര്‍ഷാദ്, അനീഷ്‌കുമാര്‍ പൂക്കോട്ടൂര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day