|    Dec 7 Wed, 2016 9:53 pm
FLASH NEWS

സ്‌പൈസ് കോസ്റ്റ് കൊച്ചി മാരത്തണ്‍ 13ന്; 3000 പേര്‍ പങ്കെടുക്കും

Published : 9th November 2016 | Posted By: SMR

കൊച്ചി: രണ്ടാം സ്‌പൈസ് കോസ്റ്റ് മാരത്തണ്‍  ഈ മാസം 13ന് കൊച്ചിയില്‍ നടക്കും. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കെ കെ പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പുലര്‍ച്ചെ ആരംഭിക്കുന്ന മാരത്തണില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3000ല്‍പരം പേര്‍ പങ്കെടുക്കും.
നാലു വിഭാഗമായാണ് മാരത്തണ്‍. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ നാലിന് ആരംഭിക്കും. 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ അഞ്ചു മണിക്കും എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫാമിലി റണ്‍ രാവിലെ ഏഴുമണിക്കും ആരംഭിക്കും. കൂടാതെ 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റിലേ രാവിലെ 5.30ന് നടക്കും.
കൊച്ചിയിലെ 42 വിനോദസഞ്ചാര ആകര്‍ഷണകേന്ദ്രങ്ങളിലൂടെയാണ് മാരത്തണ്‍ കടന്നുപോവുന്നത്.  നാലു വിഭാഗങ്ങളിലുമായി 48 പുരുഷ-വനിത വിജയികളെ ആദരിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. വിജയികളാവുന്ന ഓട്ടക്കാര്‍ക്ക്  ലണ്ടന്‍ മാരത്തണിലും ബോസ്റ്റണ്‍ മാരത്തണിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day