|    Dec 7 Wed, 2016 9:51 pm
FLASH NEWS

സ്‌പേസ് സാങ്കേതികവിദ്യ വികസനത്തിന് നിര്‍ണായകം: മുഖ്യമന്ത്രി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിനായുള്ള ഐഎസ്ആര്‍ഒ ഭുവന്‍ ജിയോപോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഐഎസ്ആര്‍ഒയും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന കേരള സ്റ്റേറ്റ് മീറ്റ്- 2016ന്റെ പ്രത്യേക സമ്മേളനത്തിലായിരുന്നു ഉദ്ഘാടനം. റിമോട്ട്്് സെന്‍സിങ്്്, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രകൃതിവിഭവ മാനേജ്‌മെന്റിന്റെയും ഭരണത്തിന്റെയും വികസനത്തിന്റെയും വിവിധ മേഖലകളിലും നിര്‍ണായക പങ്കുണ്ടെന്ന്്് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്്്്്‌പേസ് സാങ്കേതികവിദ്യ അപ്ലിക്കേഷനുകള്‍ നിര്‍ണായകമാണ്. വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തിന് ജലവിഭവ മാനേജ്‌മെന്റ് ആവശ്യമാണ്. കൂടാതെ ഫിഷറീസ്, കൃഷി, വനം, പൊതുമരാമത്ത്്് തുടങ്ങിയ വകുപ്പുകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സ്്‌പേസ് സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗിക്കാം. പദ്ധതികളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനും ഇത് സഹായകമാകുമെന്ന്്് മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍, അപകടങ്ങള്‍, മലിനീകരണം, ദുരന്തങ്ങള്‍ എന്നിവയുടെ മാപ്പിങ്്് പോലുള്ള മേഖലകളില്‍ ജനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ കൂടുതല്‍ സുഗമമായെത്തും. സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച നാല്്് ബൃഹദ്് മിഷനുകളായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ കൈകാര്യം ചെയ്യുന്ന മേഖലകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതികളുടെ ആസൂത്രണ, നിര്‍വഹണ ഘട്ടങ്ങളില്‍ സ്്്്്്്്‌പേസ് ആപ്ലിക്കേഷനുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്്്. ഐഎസ്്ആര്‍ഒയുടെ പരിചയസമ്പത്ത്് ഈ ലക്ഷ്യം നേടാനായി ഉപയോഗിക്കാനാവും. ശാസ്ത്ര, സാങ്കേതികവിദ്യയുടെ പ്രോല്‍സാഹനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഭുവന്‍ പിഡബ്ല്യൂഡി പോര്‍ട്ടലിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എ എസ് കിരണ്‍ കുമാര്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തന്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി ഡോ.പി ജി ദിവാകര്‍, ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി എസ് സെന്തില്‍, ഡോ.സുരേഷ് ഫ്രാന്‍സിസ് പങ്കെടുത്തു. ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day