|    Dec 7 Wed, 2016 11:46 pm
FLASH NEWS

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് കേളികൊട്ടുണരും

Published : 12th November 2016 | Posted By: SMR

ആലപ്പുഴ: 19-ാം സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് മുതല്‍ ആലപ്പുഴയില്‍ കേളികൊട്ടുണരും. 48 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും 250 ഓളം ജനറല്‍ സ്‌കൂളില്‍ നിന്നുമായി 2500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒമ്പതിന്് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകം നിറഞ്ഞുനില്‍ക്കുന്ന സാംസ്‌കാരിക ഘോഷയാത്ര വാദ്യമേളങ്ങളോടെ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര  പ്രധാന വേദിയായ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്, കലക്ടറേറ്റ്, നഗരസഭാ അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മേളയ്ക്ക് കൊടിയുയരുന്നത്. എല്ലാ വേദികള്‍ക്കു സമീപവും മല്‍സരാര്‍ഥികള്‍ക്ക് സഹായമേകാന്‍ റിസോഴ്‌സ് ടീച്ചേഴ്‌സിനെ ഉള്‍പ്പെടുത്തി ഹെല്‍പ്പ്‌ഡെസ്‌ക്  ഉണ്ടാവും. പ്രധാന വേദിക്കുസമീപം മീഡിയാ സെന്ററും തയ്യാറാക്കി കലോല്‍സവത്തിനു എത്തിച്ചേരുന്ന മല്‍സരാര്‍ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. പെണ്‍കുട്ടികള്‍ക്ക് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും ആണ്‍കുട്ടികള്‍ക്ക് സെന്റ് ആന്റണീസ് എല്‍പിഎസ്, കാര്‍മല്‍ അക്കാദമി എന്നിവിടങ്ങളിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നു താമസ സ്ഥലത്തേക്കും അവിടെ നിന്നു വിവിധ വേദികളിലേക്കും ഭക്ഷണപ്പുരയിലേക്കുമുള്ള ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. എച്ച്എസ്എല്‍പിഎസിലാണ് ഭക്ഷണപ്പുര. മൂന്നു ദിവസവും പായസമുള്‍പ്പടെയുള്ള വിഭവങ്ങളൊരുക്കിയാണ് ആലപ്പുഴ പ്രതിഭകള്‍ക്ക് വിരുന്നൂട്ടുക. മേളയുടെ സമാപനസമ്മേളനം 14ന് നടക്കും. വൈകീട്ട് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. മേളയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ചെയര്‍മാനായുള്ള സ്വാഗതസംഘവും മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു 13ന് സബ്കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day