|    Dec 10 Sat, 2016 12:50 am
FLASH NEWS

സ്‌കോളര്‍ഷിപ്പ് അപേക്ഷ മൂന്നാം തവണയും നീട്ടി

Published : 2nd November 2016 | Posted By: SMR

പൂച്ചാക്കല്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പണം മൂന്നാം തവണയും നീട്ടിവച്ചു. ഒക്ടോബര്‍ 31 ആയിരുന്നു അവസാന തിയ്യതി. എന്നാല്‍ വെബ്‌സെറ്റ് തകരാറിലായതോടെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് നവംബര്‍ 30 വരെ തിയതി നീട്ടിയത്. ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മാര്‍ക്ക് ഷീറ്റ്, ഫോട്ടോ, പ്രധാനാധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും സാക്ഷ്യപത്രം, തുടങ്ങിയ രേഖകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. എന്നാല്‍ അവസാന ദിവസങ്ങളില്‍  സൈറ്റ് തകരാറിലായത് വിദ്യാര്‍ഥികളെ ദിരതത്തിലാക്കിയിരുന്നു. സ്‌കോളര്‍ഷിപ്പ് അപേക്ഷകര്‍ക്കായി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. കോടിക്കണക്കിന് അപേക്ഷകള്‍ ലഭിച്ചതായാണ് അറിയുന്നത്്. ഇതുവരെ 12000291 പേര്‍ അപേക്ഷ നല്‍കിയപ്പോള്‍ 6276713 പേര്‍ അപേക്ഷ പുതുക്കേണ്ടിവന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day