|    Dec 11 Sun, 2016 9:38 am

സ്‌കൂള്‍ ശാസ്‌ത്രോല്‍സവം സമാപിച്ചു, സാമൂഹിക ശാസ്ത്രമേളയില്‍ ഇരട്ടയാറിന് ആധിപത്യം

Published : 17th November 2016 | Posted By: SMR

ഇരട്ടയാര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം സമാപിച്ചു. ഇന്നലെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-ഐടി മേളകളാണു നടന്നത്. സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം, ഐടി മേളകളില്‍ കട്ടപ്പന സബ്ജില്ലയ്ക്കും ശാസ്ത്ര മേളയില്‍ നെടുംകണ്ടം സബ് ജില്ലയ്്ക്കും ഓവറോള്‍ കിരീടം ലഭിച്ചു. സാമൂഹിക ശാസ്ത്രത്തില്‍ രണ്ടാം സ്ഥാനം നെടുങ്കണ്ടം സബ് ജില്ലയ്ക്കാണ്. ശാസ്ത്രമേളയില്‍ കട്ടപ്പന സബ്ജില്ലയും ഗണിത ശാസ്ത്ര മേളയില്‍ നെടുങ്കണ്ടം സബ് ജില്ലയും രണ്ടാം സ്ഥാനം നേടി. പ്രവര്‍ത്തിപരിചയമേളയില്‍ ഓവറോള്‍ നേടിയ തൊടുപുഴ സബ് ജില്ലയ്ക്ക് ശാസ്ത്രമേളകളില്‍ മുന്‍പന്തിയിലെത്താനായില്ല. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളിലെ ആധിപത്യം ഇക്കുറിയും ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തന്നെ. കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ ഓവറോള്‍ കിരീടം നേടിയ സ്‌കൂള്‍ ഇത്തവണ സബ് ജില്ലയില്‍ പങ്കെടുത്ത അഞ്ചിനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മല്‍സരത്തില്‍ വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍, അറ്റ്‌ലസ് മേക്കിങ്, പ്രസംഗം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയാണ് ഓവറോള്‍ സ്വന്തമാക്കിയത്. പ്രവര്‍ത്തിപരിചയമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ, യുപിയില്‍ നെടുങ്കണ്ടം, എല്‍പിയില്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലകള്‍ ഓവറോള്‍ കരസ്ഥമാക്കിയിരുന്നു.  തൊടുപുഴ ഉപജില്ല 13583 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയത്. രണ്ടാംസ്ഥാനത്തുള്ള അടിമാലി ഉപജില്ല 13428 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 12553 പോയിന്റും അടിമാലി 12271 പോയിന്റും സ്വന്തമാക്കി. എല്‍പിയില്‍ 7963 പോയിന്റുമായി കട്ടപ്പന സബ് ജില്ല ഒന്നാമതും തൊടുപുഴ ഉപജില്ല 6647 രണ്ടാമതുമുണ്ട്. അടിമാലിക്കാണ് മൂന്നാംസ്ഥാനം. യുപിയില്‍ നെടുങ്കണ്ടം സബ് ജില്ല 8914 പോയിന്റാണെടുത്തത്. രണ്ടാംസ്ഥാനത്തുള്ള കട്ടപ്പന സബ്ജില്ലയ്ക്ക് 8656 പോയിന്റുണ്ട്. സ്‌കൂള്‍തല ഓവറോള്‍ എല്‍പിയില്‍ മുളങ്കുന്ന് കെഎഎംഎല്‍പിസ് ഒന്നും പുറ്റടി എസ്എന്‍എല്‍പിഎസ് രണ്ടും സ്ഥാനങ്ങള്‍ നേടി. യുപിയില്‍ എഫ്എംജിഎച്ച്എസ്എസിനാണ് പ്രഥമസ്ഥാനം. ഹോളി ഫാമിലി കിളിയാര്‍കണ്ടം തൊട്ടുപിന്നിലെത്തി. ഹൈസ്‌കൂളിലും എഫ്എംജിഎച്ച്എസ് ഒന്നാമതെത്തി. കരിമണ്ണൂര്‍ സെന്റ് ജോസഫ് രണ്ടാമതായി. ഹയര്‍ സെക്കന്‍ഡറിയില്‍ മുതലക്കോടം സെന്റ് ജോര്‍ജ് ആദ്യസ്ഥാനത്തെത്തി. കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസിനാണ് രണ്ടാംസ്ഥാനം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 4500 ഓളം കുട്ടികളാണ് ശാസ്‌ത്രോല്‍സവത്തില്‍ മാറ്റുരച്ചത്. സമാപന സമ്മേളനം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ്‌ന ജോബിന്‍, റെജി ഇലിപ്പുലിക്കാട്ട്, മാത്യു തോമസ്, ശ്രീകല പി ആര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്്ടര്‍ എ അബൂബക്കര്‍, ഇ പി മോഹന്‍ദാസ്, പി ജെ ജോസഫ്, ഷാജുമോന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക