|    Dec 3 Sat, 2016 3:43 am
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപിക മര്‍ദിച്ചതായി പരാതി

Published : 28th October 2016 | Posted By: SMR

കോഴഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ വിദ്യാര്‍ഥിനിയെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം  സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ത്തോമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി, ഇരവിപേരൂര്‍ കോയിക്കലേത്ത് രവീന്ദ്രന്‍ നായര്‍-സ്മിത ദമ്പതികളുടെ മകള്‍ ആദിത്യ ആര്‍.നായരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ആറന്മുള പോലിസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെകുറിച്ച് രക്ഷിതാക്കള്‍ പറയുന്നതിങ്ങനെ.
ചൊവ്വാഴ്ച അവസാനത്തെ പിരിയഡിലെ പാഠപുസ്തകം കൊണ്ടുവരാന്‍ കുട്ടി വീഴ്ച വരുത്തിയിരുന്നു. പുസ്തകം മാറിയ വിവരം മറ്റുള്ളവരോട് പറഞ്ഞത് അധ്യാപിക തെറ്റിദ്ധരിക്കുകയും കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നത്രേ. പുസ്തകം കൊണ്ടും കൈകൊണ്ടും തലയ്ക്കും മുഖത്തും പല തവണ അടിച്ചതായും അന്ന് വൈകുന്നേരം കുട്ടി വീട്ടിലെത്തിയപ്പോള്‍ പറഞ്ഞിരുന്നു. ക്ഷീണിതയായി കാണപ്പെട്ട കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികില്‍സതേടി.
അടുത്ത ദിവസവും കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടാവാതെ വന്നതോടെ വീണ്ടും ജില്ലാ ആശുപത്രിയില്‍ കാണിച്ച ശേഷം വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഭയത്തോടെയാണ് കുട്ടി സംസാരിക്കുന്നതെന്നും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും രക്ഷിതാക്കള്‍ ഭയക്കുന്നു. സ്‌കൂളില്‍ നിന്നു വൈസ് പ്രിന്‍സിപ്പലും ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day