|    Dec 8 Thu, 2016 7:31 am
FLASH NEWS

സ്‌കൂള്‍ വാന്‍ അപകടത്തില്‍പെട്ട് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 2nd December 2016 | Posted By: SMR

പള്ളിക്കല്‍: ദേശീയപാതയി ല്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍ പെട്ട് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പോലിസ് സ്റ്റേഷനു സമീപത്തെ ഹെയര്‍പിന്‍ വളവില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂറിലെ സെ ന്റ്‌പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന വാന്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആയിശ മിറ, ആപന്‍തിക, ഹിബ, ഫിദ, കെ പി മുഹമ്മദ് ഹാനി, അന്‍വിത, ഭഗവത്, മുഹമ്മദ് നിഹാല്‍ എന്നിവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും രതിക, ജാസിം അഹമ്മദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day