|    Dec 4 Sun, 2016 7:22 am
FLASH NEWS

സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ എന്‍ഫീ

Published : 17th November 2016 | Posted By: SMR

കൊച്ചി: സ്‌കൂള്‍, കോളജ് ഫീസുകള്‍ അടയ്ക്കുന്നത് ലളിതവും സൗകര്യപ്രദവുമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച നൂതന ഡിജിറ്റല്‍ പോര്‍ട്ടല്‍ എന്‍ഫീക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചാരമേറുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനമാണ് പെയ്‌മെന്റ് ഗേറ്റ്‌വേ സഹിതമുള്ള പ്ലാനറ്റ് ഫീ എന്ന കമ്പനി വികസിപ്പിച്ച എന്‍ഫീ എന്ന് പ്ലാനറ്റ് ഫീ സിഇഒ വിവേക് പ്രസന്നന്‍ പറഞ്ഞു.
ഫീസടയ്ക്കാന്‍ സ്‌കൂളിലോ ബാങ്കിലോ പോവുകയോ ക്യൂ നില്‍ക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ലോഗിന്‍ ചെയ്ത് കുട്ടികളുടെ ഫീസ് അടയ്ക്കാവുന്നതാണ്. ലോഗിന്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ ഫീസിന്റെ വിശദാംശങ്ങള്‍ ലഭിക്കും. ഫീസ് അടയ്‌ക്കേണ്ട നിശ്ചിത തിയ്യതിക്ക് മുമ്പായി തന്നെ രക്ഷിതാക്കള്‍ക്ക് പ്രത്യേക ലിങ്ക് എസ്എംഎസ് ആയി ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണെന്നും വിവേക് പ്രസന്നന്‍ പറഞ്ഞു. കൊച്ചിയിലെ 45 സ്‌കൂളുകള്‍ ഫീസ് സ്വീകരിക്കാന്‍ 35,000 വിദ്യാര്‍ഥികളുടെ ഫീസ് കൈകാര്യം ചെയ്യുന്ന ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ക്ക് പുറമെ ഓരോ ഇടപാടിനും 32 രൂപ ഈടാക്കും. എന്‍ജിനീയറിങ് ബിരുദധാരികളായ വിവേക് പ്രസന്നന്‍ ജെയ്കുളങ്ങര, ചെറിയാന്‍ കുഞ്ഞ്, ഐസക് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പ്ലാനറ്റ് ഫീ എന്ന സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day