|    Dec 8 Thu, 2016 7:32 am
FLASH NEWS

സ്‌കൂള്‍-കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വിറ്റിരുന്ന സംഘം പിടിയില്‍

Published : 1st December 2016 | Posted By: SMR

വെള്ളറട : സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍  കറങ്ങിനടന്നു ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തില്‍ രണ്ടുപേര്‍ പിടിയില്‍. പരുത്തിപ്പാറ സ്വദേശിയും വെണ്‍പാലവട്ടം കല്ല്യാണികൃഷ്ണയില്‍ താമസക്കാരനുമായ സുബിന്‍രാജ്(44 ), ഇയാളുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍(63 ) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന്  ചെറുതും വലുതുമായ പൊതികളില്‍ സൂക്ഷിച്ചിരുന്ന രണ്ടുകിലോ തൂക്കം വരുന്ന കഞ്ചാവും,  മൊബൈല്‍ഫോണുകളും സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കീഴാറൂരില്‍ നിന്നും ആര്യങ്കോടു എസ്‌ഐ അരുണും സംഘവുമാണ ്പ്രതികളെ പിടികൂടിയത്. വെള്ളറട, ചെമ്പൂര്, കാട്ടാക്കട, വാഴിച്ചല്‍, ഒറ്റശേഖരമംഗലം, അമ്പൂരി, കാരക്കോണം  തുടങ്ങിയസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു താവളമടിക്കുന്ന സംഘം മൊബൈലില്‍ ബന്ധപ്പെട്ടു ആവശ്യക്കാരെ വിളിച്ചുവരുത്തിയാണ്  ഇടപാടുകള്‍ നടത്തുന്നത്.  കമ്പം, തേനി, രജാക്കാട്, ഇടുക്കി എന്നിടങ്ങളില്‍ നിന്നാണ് കഞ്ചാവ് പ്രധാനമായും എത്തിക്കുന്നത്.  വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ സുബിന്‍ രാജിന് നിരവധി കേസുകള്‍ നിലവിലുണ്ട്.  നഗരസഭയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ അടുത്തിടെയാണ് പെന്‍ഷനായത്.  പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day