|    Dec 5 Mon, 2016 9:58 am
FLASH NEWS

സ്‌കൂള്‍ കുട്ടികളെ കയറ്റാതെ പോവുന്ന ബസ്സുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന്

Published : 9th November 2016 | Posted By: SMR

ആലത്തൂര്‍: പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്്  ,ഗുരുകുലം ജങ്ഷന്‍ എന്നീ പ്രധാന ഭാഗങ്ങളില്‍ നിന്ന് സ്‌കൂള്‍ കുട്ടികളെ കയറ്റാതെ പോവുന്ന ബസ്സുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ ബസ്സുകള്‍ ഒരു പരിധി വരെ വിദ്യാര്‍ഥികളെ കയറ്റുന്നുണ്ടെങ്കിലും തൃശൂര്‍- പാലക്കാട്, തൃശൂര്‍- ചിറ്റൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നാണ് പരാതി.  ഇതു മൂലം ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്‌കൂളിലെത്താനും വൈകീട്ട് സ്‌കൂള്‍ വിട്ട് 6 മണി കഴിഞ്ഞിട്ടും വീട്ടിലെത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല. ഇതിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ബോധവല്‍ക്കരണ ക്ലാസ് നടത്തണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം മുഹമ്മദ് കുട്ടി അധികൃതര്‍ക്ക് നിവേദനം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day