|    Dec 9 Fri, 2016 8:50 pm
FLASH NEWS

സ്‌കൂള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ജനകീയ കൂട്ടായ്മ

Published : 26th October 2016 | Posted By: SMR

താമരശ്ശേരി: ജനകീയ കൂട്ടായ്മയില്‍ ചെമ്പ്ര ഗവ. എല്‍പി സ്‌കൂള്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ഇതിന്റെ ആദ്യപടിയായി 101 അംഗ സ്‌കൂള്‍ വികസന കമ്മിറ്റി  രൂപീകരിച്ചു. ഗ്രാമപ്പഞ്ചായത്ത്, എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്രിസ്റ്റല്‍ പദ്ധതി, എംപി ഫണ്ട്, എന്നിവ ഉപയോഗപ്പെടുത്തിയും പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയുമാണ് സ്‌കൂളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്. ജനകീയ കമ്മിറ്റി രൂപീകരണ യോഗം താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അഡ്വ. ഒ കെ അഞ്ജു അധ്യക്ഷതവഹിച്ചു. ക്രിസ്റ്റല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ പി അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന ഹംസ, ക്രിസ്റ്റല്‍ കമ്മിറ്റി അംഗങ്ങളായ സോമന്‍ പിലാത്തോട്ടം, ടി കെ അരവിന്ദാക്ഷന്‍, പ്രധാനാധ്യാപിക കെ എം അല്‍ഫോണ്‍സ, പിടിഎ പ്രസിഡന്റ് പി കെ സത്യന്‍ സംസാരിച്ചു. സ്‌കൂള്‍ വികസന സമിതി ഭാരവാഹികളായി അഡ്വ. ഒ കെ അഞ്ജു (ചെയര്‍പേഴ്‌സണ്‍), കെ എം അല്‍ഫോന്‍സ (ജന.കണ്‍വീനര്‍), പി കെ സത്യന്‍ (ട്രഷറര്‍), കെ പി സൈദുമുഹമ്മദ് (അലൂംനി ചെയര്‍മാന്‍), പി കെ മുഹമ്മദ് ഹാജി (വൈസ് ചെയര്‍മാന്‍), ഒ പി ഉണ്ണി (കണ്‍വീനര്‍), പി കെ രാധാകൃഷ്ണന്‍ (പ്രൊജക്റ്റ്-ടെക്‌നിക്കല്‍ വിങ് കണ്‍വീനര്‍), ഉസ്മാന്‍ പി ചെമ്പ്ര (റിസോഴ്‌സ്-ഐടി വിങ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day