|    Dec 7 Wed, 2016 1:25 am
FLASH NEWS

സ്‌കൂളില്‍ യോഗ: തീരുമാനം സര്‍ക്കാര്‍ തന്നെ എടുക്കട്ടെ- സുപ്രിംകോടതി

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി. സ്‌കൂളുകളില്‍ യോഗ പരിശീലനം പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ജെ എസ് സേഥ്, അശ്വിനികുമാര്‍ ഉപാധ്യായ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ആറിനും 14നും വയസ്സ് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കു യോഗപരിശീലനം നിര്‍ബന്ധ പാഠ്യവിഷയമാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ആവശ്യപ്പെട്ടത്.
തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു മൂന്നുമാസം കാലാവധിയും കോടതി നല്‍കി.  സര്‍ക്കാരിന്റെ നടപടിയില്‍ ഹരജിക്കാര്‍ക്ക് സംതൃപ്തിയായില്ലെങ്കില്‍ അവര്‍ക്ക് വീണ്ടും സുപ്രിംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഗോയല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 178 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day