|    Dec 11 Sun, 2016 7:20 pm
FLASH NEWS

സ്‌കൂളില്‍ നിന്നു പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

Published : 17th November 2016 | Posted By: SMR

കിളിമാനൂര്‍: അച്ചടക്കലംഘനത്തിന് സ്‌കൂളില്‍ നിന്നു പുറത്താക്കിയ വിദ്യാര്‍ഥി സ്‌കൂളിനു മുന്നില്‍ കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയെ കേശവപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയും കിളിമാനൂര്‍ മഠത്തില്‍കുന്ന് പുതുവല്‍വിള വീട്ടില്‍ ജ്യോതികുമാര്‍-ഗിരിജ ദമ്പതികളുടെ മകന്‍ അജയ് (17) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് സ്‌കൂളില്‍ വച്ച് അജയ് ഞരമ്പു മുറിച്ചത്. തുടര്‍ന്നു കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ 108 ആബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയത്. പുറത്താക്കിയ വിവരം രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. പുറത്താക്കിയ വിവരം അറിഞ്ഞ മാതാവ് ഗിരിജ സ്‌കൂളില്‍ എത്തി അധികൃതരെ കണ്ടിരുന്നു. തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ ചെല്ലാന്‍ പറഞ്ഞതനുസരിച്ചാണ് അജയ് സ്‌കൂളില്‍ ചെന്നത്. സ്‌കൂളിലെത്തിയ വിദാര്‍ഥിയെ അധ്യാപകരില്‍ ചിലര്‍ പിടിച്ചുതള്ളുകയും പോയി ചാവാന്‍ പറയുകയും ചെയ്തുവെന്നു പറയുന്നു. ഒരു പിടിഎ ഭാരവാഹിയും വിദ്യാര്‍ഥിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു.  ഞരമ്പു മുറിച്ച വിവരം അറിയിച്ചിെല്ലന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഞരമ്പ് മുറിച്ച വിദ്യാര്‍ഥിക്കു പുറമെ മറ്റ് എട്ടു വിദ്യാര്‍ഥികളെ ആഴ്ചകള്‍ക്ക് മുമ്പു പുറത്താക്കിയിരുന്നു. അജയ് എന്ന വിദ്യാര്‍ഥിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും കെട്ടിച്ചമച്ചതാണെന്നും ആക്ഷേപമുണ്ട്. അതേസമയം സ്‌കൂളിന്റെ അച്ചടക്കത്തിനു നിരക്കാത്ത നിരവധി പ്രവര്‍ത്തികള്‍ പ്ലസ്ടു വിദ്യാര്‍ഥികളില്‍ ചിലരില്‍ നിന്നും പതിവായി ഉണ്ടാകുന്നുവെന്നും പലതവണ താക്കീതു നല്‍കിയിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണു നടപടി സ്വീകരിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക