|    Dec 11 Sun, 2016 7:16 pm
FLASH NEWS

സ്‌കൂളില്‍ അക്രമം; രണ്ടു പേര്‍ അറസ്റ്റില്‍

Published : 19th November 2016 | Posted By: SMR

കിളിമാനൂര്‍: കിളിമാനൂര്‍ ഗവ. എച്ച്എച്ച്എസില്‍ അക്രമം നടത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കിളിമാനൂര്‍ പോലിസ് കേസെടുത്ത് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പഴയ കുന്നുമ്മേല്‍ വണ്ടന്നൂര്‍ മഠത്തില്‍ക്കുന്ന് അമ്പാടി വീട്ടില്‍ അമല്‍രാജ് (18), പഴയകുന്നുമ്മേല്‍ ആറ്റൂര്‍ വടക്കുംമുറി വീട്ടില്‍ റിയാസ് (18) എന്നിവരെയാണു കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനു രാവിലെ 10ഓടെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ അതിക്രമിച്ചു കടന്ന് ഓഫിസിന്റെ പൂട്ട് അടിച്ചുതകര്‍ക്കുകയും ബാത്ത്‌റൂമിലെ ക്ലോസറ്റ്, പൈപ്പ്, ലൈറ്റുകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണു പരാതി. അറസ്റ്റിലായ ഇരുവരും സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെയും സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക