|    Dec 5 Mon, 2016 2:02 pm
FLASH NEWS

സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് മര്‍ദ്ദനം; വാന്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

Published : 10th November 2016 | Posted By: SMR

കരുനാഗപ്പള്ളി: മില്‍മാ വാന്‍ സ്‌കൂട്ടറില്‍ തട്ടിയുണ്ടായ തര്‍ക്കത്തില്‍ വാന്‍ െ്രെഡവര്‍ സ്‌കൂട്ടര്‍ യാത്രികരായ വൃദ്ധ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. തഴവാ കടത്തൂര്‍ ചക്കാല വടക്കതില്‍ കവിദാസന്‍ (68), ഭാര്യ സരസ്വതി (60) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കവിദാസനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മില്‍മാ വാന്‍ െ്രെഡവര്‍ വള്ളിക്കാവ് കോന്തിശ്ശേരില്‍ അനിലി (42)നെ കരുനാഗപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മരുതൂര്‍ക്കുളങ്ങരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ദമ്പതികള്‍. ദേശീയപാത പുതിയകാവിലെത്തിയപ്പോള്‍ ചക്കുവളളി റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് കയറിയ മില്‍മാ പാലുമായെത്തിയ വാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറില്‍ തട്ടി. വാഹനം തട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ പാതയോരത്തെ ഡിവൈഡറില്‍ തട്ടി നിന്നു. ദമ്പതികളുടെ നേര്‍ക്ക് അസഭ്യവര്‍ഷം ചൊരിഞ്ഞ് വാഹനത്തില്‍ നിന്നും ഇറങ്ങിയ െ്രെഡവര്‍ കവിദാസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യ സരസ്വതിക്കും മര്‍ദ്ദനമേറ്റു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വൃദ്ധ ദമ്പതികളെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തെ  തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കരുനാഗപ്പള്ളിയില്‍ നിന്നും അഡീഷനല്‍ എസ് ഐ രമേശിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പുതിയകാവ് മില്‍മാ സൊസൈറ്റിയിലേക്ക് കൊണ്ടു പോവുകയായിരുന്ന പാല്‍ മറ്റൊരു െ്രെഡവറെ വരുത്തി യഥാ സ്ഥലത്തെത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day