|    Dec 6 Tue, 2016 6:20 am
FLASH NEWS

സ്്‌നേഹസ്പര്‍ശം സമാഹരണം: കിട്ടിയത് 3.60 കോടി

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: കണ്ണീരൊപ്പാന്‍ കൈനീട്ടിയപ്പോള്‍ നന്മയുടെ ഉറവുകളില്‍ നിന്നും ഒഴുകിയെത്തിയത് 3.60 കോടി രൂപ. ജില്ലാ പഞ്ചായത്തിന്റെ ‘സ്്‌നേഹസ്പര്‍ശത്തിന് സമാഹരണ യജ്ഞത്തിലൂടെ ഇത്രയും നേടാനായത് സൂചിപ്പിക്കുന്നത് ജനമനസുകളില്‍ കാരുണ്യം വറ്റിയില്ലാ എന്നതു തന്നെ. കിഡ്്‌നി രോഗികള്‍ക്കും മാനസിക രോഗികള്‍ക്കും എയിഡ്‌സ് രോഗികള്‍ക്കും ധനസഹായവും മരുന്നുകളും നല്‍കാനായി കോഴിക്കോടന്‍ ജനതയുടെ അകമഴിഞ്ഞ കൈ സഹായം തുടരുകയാണ്. കക്കോടി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ നിന്നു മാത്രമായി 3,75,000 രൂപ സ്വരൂപിച്ചു. നന്മണ്ട (16.81 ലക്ഷം) കാരൂര്‍ (8.98) നരിക്കുനി (8), തലക്കുളത്തൂര്‍ (10.75) ചേളന്നൂര്‍ (9.45) കൂത്താളി (8.3) മേപ്പയ്യൂര്‍ (11.49) പേരാമ്പ്ര (16.81), കായണ്ണ (5.5) ചെറുവണ്ണൂര്‍ (10.40), നൊച്ചാട് (16.33) ചങ്ങരോത്ത് (11.71) ചക്കിട്ടപ്പാറ (4) അരിക്കുളം (2.88) എന്നിങ്ങനെ സമാഹരിച്ച തുകകള്‍ ഓരോന്നായി ‘സ്്‌നേഹസ്പര്‍ശനത്തില്‍’ വന്നു ചേരുന്നു. കോഴിക്കോട് കോര്‍പറേഷന്‍, വടകര, രാമനാട്ടുകര, കടലുണ്ടി, ഫറോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സമാഹരണം 27നാണ്. ജീവിത ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ തല്‍ക്കാലം ബുദ്ധിമുട്ടുന്നവര്‍ക്ക് മടിയില്ലെന്ന് ഈ വിജയം സൂചന തരുന്നൂവെന്ന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പുതിയ സാമ്പത്തിക ചുറ്റുപാടിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും മനുഷ്യസ്്‌നേഹം ‘സ്്‌നേഹസ്പര്‍ശത്തെ തുണക്കുകയാണ്. നൂറുകണക്കിന് രോഗികള്‍ക്ക് അനുഗ്രഹമായി വര്‍ത്തിക്കുന്ന പദ്ധതി നിന്നു പോകുമെന്ന അവസ്ഥയിലാണ് വിഭവസമാഹരണ യജ്ഞവുമായി രംഗത്തിറങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day