|    Dec 10 Sat, 2016 10:26 am

സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്; കോട്ടപ്പറമ്പ് ആശുപത്രിക്ക് 50 ലക്ഷം അനുവദിക്കണം: എം കെ രാഘവന്‍ എംപി

Published : 31st October 2016 | Posted By: SMR

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും, കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി എന്‍എബിഎച്ച് അംഗീകാരം നിലനിര്‍ത്തുന്നതിനായി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്ക് എം കെ രാഘവന്‍ എംപി കത്തയച്ചു. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും, കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി മലബാറിലെ എന്‍എബിഎച്ച് അംഗീകാരം നേടിയ ഏക സര്‍ക്കാര്‍ ആശുപത്രിയാണ്.ആരോഗ്യ വകുപ്പിന്റെയും വകുപ്പിലെ ജീവനക്കാരുടെയും വര്‍ഷങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ലഭിച്ച ഈ അംഗീകാരം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ നഷ്ടമാകുന്ന സ്ഥിതിയിലാണുള്ളത്.ഒരു വര്‍ഷത്തിനകം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാമെന്ന ഉറപ്പിന്മേലാണ് കഴിഞ്ഞ തവണ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആശുപത്രിക്ക് അനുമതി നല്‍കിയത്. തുടര്‍ന്നും ഈ അംഗീകാരം നിലനിര്‍ത്തുവാന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ 50 ലക്ഷം രൂപ വകയിരുത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day