|    Dec 10 Sat, 2016 6:13 pm

സ്വിസ്ബാങ്ക് അക്കൗണ്ടുകളുടെ വിവരം 2019 സപ്തംബര്‍ മുതല്‍

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് അക്കൗണ്ടുകളുടെ വിവരം 2019 സപ്തംബര്‍ മുതല്‍ അറിയാന്‍ സാധിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ സുഷീല്‍ ചന്ദ്രയും ഇന്ത്യയിലെ സ്വിസ് നയതന്ത്രകാര്യാലയത്തിലെ ഉപമേധാവി ഗില്‍സ് റോഡിറ്റും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.
ഇതനുസരിച്ച് 2018 മുതല്‍ സ്വിസ്ബാങ്കുകളിലെ അക്കൗണ്ടുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരം ഇന്ത്യക്ക് സ്വതന്ത്രമായി ലഭിക്കുമെന്നും കേന്ദ്ര ധനകാര്യ മ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.കഴിഞ്ഞ ജൂണ്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനീവയില്‍ സ്വിസ് പ്രസിഡന്റ് ജോഹന്‍ ഷ്‌നീദറുമായി നടത്തിയ ചര്‍ച്ചയിലാണ് സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ വിവരം കൈമാറുന്ന സംവിധാനത്തെപ്പറ്റി കരാറിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക