|    Dec 5 Mon, 2016 9:58 am
FLASH NEWS

സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം റദ്ദാക്കി

Published : 28th October 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ സ്വാശ്രയ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വോട്ടവകാശം റദ്ദാക്കി. മുന്‍ വിസി ഡോ. അബ്്ദുസലാമിന്റെ കാലത്തായിരുന്നു സര്‍വകലാശാല നേരിട്ടു നടക്കുന്ന സ്വാശ്രയ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് കാംപസിലെ ഡിപാര്‍ട്ടുമെന്റ് സ്റ്റുഡന്‍സ് യൂനിയനില്‍ പങ്കാളിത്തമുണ്ടാകുന്നതിന് വോട്ടവകാശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നേരത്തെ സിന്‍ഡിക്കേറ്റും ഇതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സിന്‍ഡിക്കേറ്റില്‍പോലും ചര്‍ച്ച ചെയ്യാതെയാണ് ഇടതുസിന്‍ഡിക്കേറ്റംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. വാഴ്‌സിറ്റി കായിക പഠനവിഭാഗം, ഹെല്‍ത്ത് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ഉള്‍പ്പടെയുള്ള സ്വാശ്രയ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം നല്‍കിയാല്‍ എസ്എഫ്‌ഐ പരാജയപ്പെടുമെന്ന ആശങ്കയെതുടര്‍ന്നാണ് മുന്‍ വിസിയും സിന്‍ഡിക്കേറ്റുമെടുത്ത സ്വാശ്രയ വിദ്യാര്‍ഥികള്‍ക്കുള്ള വോട്ടവകാശം പുതിയ തിരഞ്ഞെടുപ്പില്‍ റദ്ദാക്കിയിട്ടുള്ളത്. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം നല്‍കിയ മുന്‍ വിസിയുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം മറച്ചുവെച്ച് വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍ നല്‍കിയ ഫയലില്‍ വൈസ് ചാന്‍സലര്‍ ഒപ്പുവച്ചതിനെതുടര്‍ന്നാണ് ഈ മാസം 25ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍, ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എംഎസ്എഫ്-കെഎസ്‌യു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും മൂന്നു വര്‍ഷത്തോളം തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയതാണ് വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയായത്. ഇപ്പോള്‍ ഇറക്കിയ ഉത്തരവനുസരിച്ച് പ്രാഥമിക വോട്ടര്‍പട്ടിക ഈമാസം 28ന് ഉച്ചയ്ക്ക് 12ന് പ്രസിദ്ധീകരിക്കും. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയത് അടുത്ത മാസം രണ്ടിന് ഒരു മണിക്ക് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക അടുത്ത മാസം എട്ടിനു ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസിദ്ധീകരിക്കും. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയ്യതി അടുത്ത മാസം എട്ടിനാണ്. നോമിനേഷന്‍ അന്തിമ ലിസ്റ്റ് അടുത്തമാസം ഒമ്പതിന് മൂന്നു മണിക്ക് പ്രസിദ്ധീകരിക്കും. അടുത്ത മാസം 16നാണ് തിരഞ്ഞെടുപ്പ്. ഫലം ഉച്ചയ്ക്കു ശേഷം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനെതിരേ എംഎസ്എഫ്-കെഎസ്്‌യു സംഘടനകള്‍ കോടതിയെ സമീപിക്കുന്നതിനാല്‍ അനന്തമായി തിരഞ്ഞെടുപ്പ് നീളുമെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day