|    Dec 11 Sun, 2016 1:32 pm
FLASH NEWS

സ്വാതന്ത്ര്യസമര സേനാനി ഇ നാരായണപിള്ള അന്തരിച്ചു

Published : 25th October 2016 | Posted By: SMR

പത്തനംതിട്ട: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന നെല്ലിമുകള്‍ ഈശ്വരവിലാസത്തില്‍ ഇ നാരായണപിള്ള (93) അന്തരിച്ചു. സംസ്‌കാരം ഇന്നു വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍. ഇന്നലെ പുലര്‍ച്ചെ ആറിനായിരുന്നു അന്ത്യം. ഹരിജന്‍ സേവാസംഘം, സര്‍വോദയ മണ്ഡലം എന്നിവയുടെ സംസ്ഥാന പ്രസിഡന്റും ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. മദ്യനിരോധന സമിതി, ഗാന്ധി സ്മാരക നിധി, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭൂദാന പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു.
1924 ഏപ്രില്‍ 18ന് കണമ്പള്ളില്‍ ഈശ്വരന്‍ നായരുടെയും തുവയൂര്‍ ചേന്നംകോണത്ത് നാരായണി പിള്ളയുടെയും മകനായി ജനിച്ച നാരായണപിള്ള തുവയൂര്‍, കടമ്പനാട്, കക്കാഴം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനവും ചങ്ങനാശ്ശേരി എസ്ബി കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. വാര്‍ധയില്‍ നടന്ന വിദ്യാര്‍ഥി-യുവജന ക്യാംപില്‍ പങ്കെടുത്ത അദ്ദേഹം അവിടെ വച്ച് വിനോബാഭാവെയെ കണ്ടുമുട്ടുകയും അദ്ദേഹത്തോടൊപ്പം സേവാഗ്രാമിലേക്ക് പോവുകയും ചെയ്തു.
മുന്‍ എംഎല്‍എയും സിപിഐ സംസ്ഥാന അസി. സെക്രട്ടറിയുമായിരുന്ന ഇ കെ പിള്ളയുടെ സഹോദരനാണ്. ഭാര്യ: ബി സുലോചനയമ്മ. മക്കള്‍: ഇ എസ് രാജേശ്വരി, ഇ എന്‍ ഹരികൃഷ്ണന്‍, ഇ എസ് കൃഷ്ണ. മരുമക്കള്‍: സുജ അഡ്വ. രഘുകുമാര്‍, പ്രഫ. രവീന്ദ്രനാഥക്കുറുപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക