|    Dec 8 Thu, 2016 3:39 am
FLASH NEWS

സ്വത്തിനായി മനോരോഗിയാക്കാന്‍ ശ്രമിച്ചെന്ന് അഭിഭാഷകന്റെ ഭാര്യ

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: സ്വത്തു തട്ടിയെടുക്കാനായി അഭിഭാഷകനായ ഭര്‍ത്താവ് ബലമായി  മനോരോഗ ചികില്‍സയ്ക്കു വിധേയയാക്കിയെന്ന പരാതിയുമായി ഭാര്യ വനിതാ കമ്മീഷനെ സമീപിച്ചു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെതിരേയാണു പരാതി. ഭര്‍ത്താവ് തന്നെ ബലമായി ആശുപത്രിയിലെത്തിച്ചാണു ചികില്‍സ നടത്തുന്നതെന്നു പരാതിയിലുണ്ട്. വിവാഹമോചനത്തിനു തയ്യാറായാല്‍ ചികില്‍സയില്‍ നിന്ന് ഒഴിവാകാനാവുമെന്ന് ചികില്‍സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. ഭര്‍ത്താവ് തന്റെ പക്കല്‍ നിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തു. തന്നെ സംരക്ഷിക്കാത്ത ഇദ്ദേഹം സ്വയംതൊഴില്‍ കണ്ടെത്തി ജീവിക്കുന്നതിനും തടസ്സംനില്‍ക്കുകയാണ്. താന്‍ പണിത കെട്ടിടത്തില്‍ നിന്നു വാടകക്കാരെ ഒഴിപ്പിച്ചു. മുമ്പ് എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ്  ഇപ്പോള്‍ അഭിഭാഷകനാണ്. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്. വീടിനു പുറത്തിറങ്ങാനോ, ജോലി ചെയ്തു ജീവിക്കാനോ അനുവാദമില്ല. ചികില്‍സയ്ക്കു പോവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു മാനസികാരോഗ്യ കേന്ദ്രത്തിലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ അടുത്ത അദാലത്തില്‍ അഭിഭാഷകനെ വിളിപ്പിക്കാനാണു കമ്മീഷന്റെ തീരുമാനമെന്ന് അധ്യക്ഷ കെ സി റോസക്കുട്ടി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day