|    Dec 8 Thu, 2016 3:18 pm
FLASH NEWS

സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ വിഗ്രഹങ്ങള്‍സ്ഥാപിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു

Published : 28th October 2016 | Posted By: SMR

പട്ടിമറ്റം: പട്ടിമറ്റത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച സംഭവത്തില്‍ ഒരാളെ കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചൂരക്കോട് കുറ്റീത സുബ്രഹ്മണ്യന്‍(സുപ്രന്‍ 49) നെയാണ് സിഐ ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പട്ട് സംഘപരിവാര പ്രവര്‍ത്തകരായ സുകുമാരന്‍ പൂഞ്ചേരി(46), റോബിന്‍രവി(28)  എന്നിവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സ്ഥലമുടമയുടെ പരാതിയെ തുടര്‍ന്നാണ് വിഗ്രഹം സ്ഥാപിച്ച ഇവര്‍ക്കെതിരേ കരുതികൂട്ടി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, അതിക്രമിച്ച് കയറല്‍ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തത്. പട്ടിമറ്റം കിഴക്കമ്പലം റോഡില്‍ കണ്ടങ്ങത്താഴം ഇറക്കത്തിന് സമീപമാണ് ഞായറാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൂന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹങ്ങള്‍ സ്വയംഭൂവായതാണെന്ന വാദവുമായി ചില സംഘടനകള്‍ രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. തൊട്ട് പിന്നാലെ സംഭവത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് സ്ഥലം ഉടമ കുന്നത്തുനാട് പോലിസിന് പരാതി നല്‍കി.പ്രശ്‌നം മൂര്‍ഛിച്ചതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പോലിസ് വിഗ്രഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ ആര്‍ഡി ഓഫിസിലേക്ക് മാറ്റി. തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ എസ് സുദര്‍ശനന്‍, കുന്നത്തുനാട് സിഐ ജെ കുര്യാക്കോസ് എന്നിവര്‍ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും സ്ഥലമുടമ സ്ഥലത്തില്ലാത്തതിനാല്‍ അന്തിമ തീരുമാനമായില്ല. ചൊവ്വാഴ്ച വൈകീട്ട് സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ വീണ്ടും വിഗ്രഹം സ്ഥാപിച്ചെങ്കിലും പോലിസ് ഇടപെട്ട് നീക്കം ചെയ്തു. തുടര്‍ന്ന് പ്രദേശം പോലിസ് കസ്റ്റഡിയിലെടുത്ത് പൂര്‍വസ്ഥിതിയിലാക്കി പിക്കറ്റ് ഏര്‍പ്പെടുത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വിഗ്രഹം സ്ഥാപിച്ച് മുതലെടുപ്പ് നടത്താനുളള സംഘപരിവാര സംഘടനകളുടെ നീക്കം പോലിസ് ഇടപെടലിനെ തുടര്‍ന്ന് പാളുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day