|    Dec 10 Sat, 2016 12:21 pm

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി മുതല്‍ വിജിലന്‍സ് നിരീക്ഷണത്തിലാവും

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ തലവരിപ്പണം വാങ്ങുന്നത് ഒഴിവാക്കാനുള്ള പുതിയ പദ്ധതിയുമായി വിജിലന്‍സ് വകുപ്പ്. എജ്യു വിജില്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എജ്യു വിജില്‍ പദ്ധതി വിജിലന്‍സ് ആരംഭിച്ചത്.
മെഡിക്കല്‍, എന്‍ജിനീയറിങ്, ഗവേഷണം ഉള്‍പ്പെടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഭാഗങ്ങളും എജ്യു വിജിലിന്റെ പരിധിയില്‍ വരും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എജ്യു വിജിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നു നിര്‍ദേശിച്ച് എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
എജ്യു വിജില്‍ സംബന്ധിച്ച അറിയിപ്പു നല്‍കി വിജിലന്‍സ് യൂനിറ്റുകള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. പദ്ധതി ക്രിയാത്മകമായി നടപ്പാക്കാനുള്ള ചുമതല അതത് വിജിലന്‍സ് യൂനിറ്റുകള്‍ക്കുണ്ടാവും. എല്ലാ സ്‌കൂളുകളെയും കോളജുകളെയും പൂര്‍ണമായും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക നിയമനത്തിനും പണം വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇനി മുതല്‍ വിജിലന്‍സ് നിരീക്ഷണത്തിലാവും. സ്വാശ്രയമേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി വ്യാപകമായ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സിന്റെ നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day