|    Dec 11 Sun, 2016 5:21 pm
FLASH NEWS

സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ദുരവസ്ഥ: സ്റ്റാന്‍ഡ് ബഹിഷ്‌കരിക്കണമെന്ന് ബസ് ഉടമകളുടെ മുന്നറിയിപ്പ്

Published : 14th November 2016 | Posted By: SMR

കൊട്ടാരക്കര:  സ്വകാര്യ ബസ്റ്റാന്‍ഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ കൊട്ടാരക്കര നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയൊരു മുന്നറിയിപ്പില്ലാതെ സ്റ്റാന്‍ഡ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ മുന്നറിയപ്പ് നല്‍കി.  മാലിന്യവും മലിനജലവും നിറഞ്ഞ് സ്റ്റാന്‍ഡ് മാസങ്ങളായി ദുഷിച്ച് നാറുകയാണ്.  ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ പൊതുശൗചാലയം ഇല്ല.  ഇതിനാല്‍ ആളുകള്‍ ബസ്സിന്റെ മറവിലും മറ്റും മലമൂത്രവിസ്സര്‍ജ്ജനം നടത്തിവരുന്നു. പുതിയ ശൗചാലയത്തിന്റെ നിര്‍മാണം മുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. പഴയ ശൗചാലയം നിന്ന സ്ഥലം നിരപ്പാക്കി ബുസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്വകര്യം ഒരുക്കണം. അന്യ വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് നിരോധിക്കണം. ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റി വരുന്നു. മെറ്റിലും ടാറിങും ഇളകി സ്റ്റാന്‍ഡ് കുണ്ടും കുഴിയുമായി മാറിയിട്ട് മാസങ്ങള്‍ തന്നെയായി.  പലതവണ നഗരസഭയോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരു ബസ്സിന് ദിനംപ്രതി 20 രൂപാ വച്ച് നഗരസഭ ഈടാക്കി വരുന്നുണ്ട്. നൂറിലധികം ബസുകളാണ് സ്റ്റാന്‍ഡില്‍ വന്നുപോകുന്നത്. നഗരസഭയുടെ നിഷേധ നിലപാടുകള്‍ക്കെതിരെയാണ് സമരമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക