|    Dec 3 Sat, 2016 11:09 pm
FLASH NEWS

സ്വകാര്യ ബസ് ഇന്നോവയുമായി കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്

Published : 8th November 2016 | Posted By: SMR

അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ സ്വകാര്യ ബസ് ഇന്നോവയുമായി കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ ഒന്‍പതരയോടെ അടിമാലി ഈസ്റ്റേണ്‍ പടിക്കു സമീപമാണ് അപകടം ഉണ്ടായത്. ഇരുമ്പുപാലത്തിനു പോവുകയായിരുന്ന ബസാണ് എറണാകുളം സ്വദേശികളുടെ ഇന്നോവയില്‍ ഇടിച്ചത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അടിമാലി പോലിസും ഹൈവേ പോലിസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day