|    Dec 8 Thu, 2016 7:46 pm

സ്വകാര്യ ബസ്സുകളില്‍ പോലിസുകാര്‍ക്കിനി സൗജന്യയാത്രയില്ല

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: സ്വകാര്യ ബസ്സുകളില്‍ പോലിസുകാര്‍ക്ക് ഇനി സൗജന്യയാത്രയില്ല. ബസ്സുടമകളുടെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഇന്നുമുതല്‍ നടപ്പാക്കും. സൗകാര്യ ബസ്സുകളില്‍ പോലിസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഈയിടെ ഊമക്കത്ത് ലഭിച്ചിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി ഇടപെട്ട് കത്ത് എല്ലാ പോലിസ് സ്‌റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ പകര്‍പ്പ് ഡിജിപി എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും ക്യാംപുകളിലേക്കും അയച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസ്സുകളിലെ പോലിസുകാരുടെ സൗജന്യയാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബസ് കോ-ഓഡിനേഷന്‍ ഭാരവാഹികളായ വി ജെ സെബാസ്റ്റ്യന്‍, എം വി വല്‍സന്‍, പി കെ പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ടക്ടര്‍ പോലിസുകാരോട് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ബസ് ജീവനക്കാരെ പീഡിപ്പിച്ച് പകപോക്കുന്ന പ്രവണതയാണ് ഉള്ളത്. ഇതാണ് സൗജന്യ യാത്ര നിര്‍ത്തലാക്കുന്നതില്‍നിന്ന് നേരത്തെ ബസ്സുടമകള്‍ പിന്തിരിയാന്‍ കാരണം. ബസ്സുകളില്‍ പിസി എന്ന പേരില്‍ നിരവധി പേര്‍ യാത്രചെയ്യുന്നത് ഉടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. സര്‍വീസില്‍നിന്ന് വിരമിച്ചവരും പോലിസ് വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും സൗജന്യ യാത്ര നടത്തുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ പിസി എന്നും വടക്കന്‍ കേരളത്തില്‍ ഒഴിവ് എന്നുമാണ് പോലിസുകാരുടെ കോഡ്. പോലിസുകാരുടെ സൗജന്യയാത്ര ആഭ്യന്തര വകുപ്പിന് അപമാനമാണെന്നും ബസ്സുടമകള്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day