|    Oct 24 Mon, 2016 12:36 pm
FLASH NEWS

സ്രാനിന്റെ അരങ്ങേറ്റം ആഘോഷമാക്കി ജന്‍മനാട്

Published : 14th January 2016 | Posted By: SMR

ചണ്ഡീഗഡ്: പെര്‍ത്തില്‍ ചൊവ്വാഴ്ച ആസ്‌ത്രേലിയക്കെതിരേ നടന്ന ആദ്യ ഏകദിന ക്രി ക്കറ്റ് മല്‍സരത്തില്‍ ബരീന്ദര്‍ സ്രാന്‍ ഇന്ത്യക്കായി അരങ്ങേറിയപ്പോള്‍ ഹരിയാനയിലെ കൊച്ചുഗ്രാമവും ഉല്‍സവലഹരിയിലായിരുന്നു.
ഹരിയാനയിലെ സിര്‍സ ജില്ലയ്ക്കടുത്തുള്ള പാനിവാല മോറിക്കയെന്ന ഗ്രാമം തങ്ങളുടെ നാട്ടുകാരനായ സ്രാനിന്റെ അരങ്ങേറ്റം ഗംഭീരമായാണ് ആഘോഷിച്ചത്. ഗ്രാമത്തിലെ മാര്‍ക്കറ്റിനു നടുവില്‍ ടെലിവിഷന്‍ സ്ഥാപിച്ച് നാട്ടുകാര്‍ രാവിലെ മുതല്‍ സ്രാനിനായി ആ ര്‍പ്പുവിളിച്ചുകൊണ്ടിരുന്നു. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മൂന്നു വിക്കറ്റ് പിഴുത താരം അരങ്ങേറ്റം അവിസ്മരണീയമാക്കി.
രാവിലെ മുതല്‍ തന്നെ തങ്ങളുടെ ഗ്രാമം ആഘോഷം തുടങ്ങിയിരുന്നതായും ഒരു ഉ ല്‍സവം പോലെയാണ് സ്രാനിന്റെ ആദ്യമല്‍സരം നാട്ടുകാര്‍ കൊണ്ടാടിയതെന്നും താരത്തിന്റെ പിതാവ് ബല്‍ബീര്‍ സിങ് സ്രാന്‍ പറഞ്ഞു.
”കഴിഞ്ഞ ഒരു മാസമായി നാട്ടുകാര്‍ സ്രാനിന്റെ വിജയത്തിനായി പൂജകള്‍ നടത്തിയിരുന്നു. ഗ്രാമത്തിലെ ഭൂരിഭാഗം പേരും മാര്‍ക്കറ്റില്‍ സ്ഥാപിച്ച എല്‍സിഡി സ്‌ക്രീനിലാണ് മല്‍സരം വീക്ഷിച്ചത്. സ്രാനിന്റെ കൂട്ടുകാര്‍ മല്‍സരത്തിന്റെ തലേദിവസം മുതല്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരു ന്നു. മാര്‍ക്കറ്റില്‍ ടെലിവിഷനും മറ്റുമൊരുക്കിയത് ഇവരാണ്.
മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതില്‍ നിരാശയുണ്ട്. എന്നാല്‍ സ്രാന്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോഴും നാട്ടുകാര്‍ ആഹ്ലാദം കൊണ്ട് മതിമറന്ന് ആര്‍പ്പുവിളികള്‍ മുഴക്കി. ഞങ്ങള്‍ക്കെല്ലാം അഭിമാനം നല്‍കുന്ന പ്രകടനമാണ് അവന്‍ കാഴ്ചവച്ചത്.
പരിശീലന സെഷനുകളി ല്‍ പങ്കെടുക്കാനുണ്ടായതിനാ ല്‍ കൂടുതല്‍ സമയം കുടുംബ ത്തിനൊപ്പം ചെലവഴിക്കാന്‍ സ്രാനിനു കഴിഞ്ഞില്ല. എന്നാ ല്‍ ടെലിവിഷനില്‍ അവനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തൊട്ടടുത്ത് ഉള്ളതുപോലെ അനുഭവപ്പെട്ടു”- മകനെക്കുറിച്ച് ബല്‍ബീര്‍ അഭിമാനം കൊണ്ടു.
ഒരു സിനിമാക്കഥയ്ക്കു സമാനമാണ് സ്രാനിന്റെ കരിയര്‍. ഇന്ത്യയുടെ ഒളിംപ്യനും ബോക്‌സിങ് താരവുമായ വിജേന്ദര്‍ സിങിന്റെ തട്ടകത്തില്‍ നിന്നാണ് സ്രാന്‍ ക്രിക്കറ്റിലേക്ക് ചുവടുമാറിയത്. വിജേന്ദര്‍ വളര്‍ന്നുവന്ന ഭിവാനി ബോക്‌സിങ് ക്ലബ്ബിലെ അംഗമായിരുന്നു സ്രാനും. എന്നാല്‍ വിധി മറ്റൊന്നാണ് താരത്തിനായി കാത്തുവച്ചത്. 2009ല്‍ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കാന്‍ അവസരം ലഭിച്ചതോടെയാണ് സ്രാനിന്റെ കരിയറില്‍ വഴിത്തിരിവുണ്ടായത്. ടീം സംഘടിപ്പിച്ച കിങ്‌സ് കപ്പെന്ന പ്രാദേശിക ടൂര്‍ണമെന്റിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടു. ഈ ടൂര്‍ണമെന്റിലെ മികച്ച പ്രകടനം സ്രാനിനെ രഞ്ജി ട്രോഫിക്കുള്ള പഞ്ചാബ് ടീമിലെത്തിച്ചു.
2011ല്‍ ഒഡീഷയ്‌ക്കെതിരേ പേസര്‍ പഞ്ചാബിനായി അരങ്ങേറി. ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടു ത്തിയ സ്രാന്‍ ടീമില്‍ സ്ഥാനമുറപ്പാക്കി. ഈ വര്‍ഷത്തെ രഞ്ജിയില്‍ 16ഉം വിജയ് ഹസാരെ ട്രോഫിയില്‍ 14ഉം വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് സ്രാനിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. ലോക ചാംപ്യന്‍മാരായ ഓസീസിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വി ക്കറ്റ് പിഴുത പേസര്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിവാഗ്ദാനമാണെന്നു തെളിയിച്ചു കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day