|    Dec 8 Thu, 2016 1:18 pm
FLASH NEWS

സ്മാര്‍ട്ട് സിറ്റി പദ്ധതി: ഐടി ഗതാഗത രംഗത്തെ വിദഗ്ധരുടെ യോഗം ചേര്‍ന്നു

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്  ഐടി ഗതാഗത രംഗത്തെ വിദഗ്ധരുടെ യോഗം ചേര്‍ന്നു. പാര്‍ക്കിങ്്, യാത്ര, വിനോദങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ സിംഗിള്‍ ടിക്കറ്റ് സംവിധാനത്തിലൂടെ എല്ലാ നഗരവാസികള്‍ക്കും ലഭ്യമാക്കണമെന്നും സേവനങ്ങള്‍ക്കുള്ള നികുതിയും യൂസര്‍ഫീയും പൂര്‍ണമായും ഓ ണ്‍ലൈന്‍ സംവിധാനത്തിലൂടെ നിര്‍വഹിക്കാന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ  കഴിയണമെന്നും ഐടി വിദഗധരുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.  ഇതിനായി നഗരത്തിന്റെ എല്ലാ ഭാഗത്തും വൈഫൈ സൗകര്യം ഒരുക്കുകയും ഇലക്‌ട്രോണിക്ക് സേവനങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് പരിശീലനം നല്‍ക്കുകയും വേണം. നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ വഞ്ചിയൂര്‍ പി ബാബു യോഗം ഉദ്ഘാടനം ചെയ്തു. എന്‍ഐസി എസ്‌ഐഒ മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി-ഡാക്ക് അഡീഷനല്‍ ഡയറക്ടര്‍ പിഎം ശശി മോഡറേറ്ററായിരുന്നു. നഗരസഭയുടെ വാര്‍ഡ് തല യോഗങ്ങളില്‍ ഉള്‍പ്പെടെ ഐടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ യോഗത്തിന് മുന്നില്‍ എന്‍ രാഹുല്‍, അനൂപ് വി എന്നിവര്‍ അവതരിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അവരുടെ  സേവനങ്ങളും സ്മാര്‍ട്ട് സിറ്റിയില്‍  ഇ-ഗവേര്‍ണന്‍സ് മുഖേന ലഭ്യമാക്കാനുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു. ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് വിവിധ സേവനങ്ങള്‍ ഏവിടെയെല്ലാം ലഭ്യമാവുമെന്ന കാണിക്കുന്ന മാപ്പ് തയ്യാറാക്കി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. തിരക്കേറിയ നഗരങ്ങളിലും സ്‌കൂളുകളുടെ സമീപത്തും സബ്‌വേകളും സകൈവാക്കും കൊണ്ടുവരണമെന്നും മള്‍ട്ടിസ്റ്റോറീഡ് പാര്‍ക്കിങ്, റിംങ് റോഡ് എന്നിവയും കാല്‍നടയാത്രക്കാര്‍ക്കും അംഗപരിമിതര്‍ക്കും സഹായമായ തരത്തിലുള്ള നടപ്പാതകളും ഉണ്ടാകണമെന്നും ഗതാഗത മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റിട്ട. നാറ്റ്പാക്ക് ഡറക്ടറായ  ടി ഇളങ്കോവന്‍ അധ്യക്ഷത വഹിച്ച യോഗം ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ ഗീതാ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബസ്സുകള്‍ പുറപ്പെടുന്ന സമയവും ഓടിക്കൊണ്ടിരിക്കുന്ന  ബസ്സുകള്‍ എവിടെയെത്തി എന്നുമുള്ള  വിവരവും ജനങ്ങളെ കൃത്യമായി മൊബൈല്‍ ഫോണിലൂടെ അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നു. തിരക്ക് പരിഗണിച്ച് ട്രാഫിക് സിഗ്നലുകള്‍ ക്രമീകരിക്കുകയും സിഗ്നലിന്റെ സമയപരിധി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം ഉയര്‍ന്നു. നഗരത്തില്‍ ചെറിയ ബസ്സുകളും നഗരത്തിന് പുറത്ത് വലിയ ബസ്സുകളും ട്രാഫിക്ക് കുറയ്ക്കുന്നതിന് സഹായിക്കും. എല്ലാ ബസ് സ്റ്റോപ്പുകളിലുമുള്ള ബസ്‌ബേകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും നിര്‍ദേശം ഉണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day