|    Dec 3 Sat, 2016 3:50 am
FLASH NEWS

സ്മാര്‍ട്ട്‌സിറ്റി: കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് ഇന്ന്

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: കോര്‍പറേഷന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് രൂപരേഖയൊരുക്കുന്നതിനുള്ള കണ്‍സള്‍ട്ടന്റിനെ ഇന്നു തിരഞ്ഞെടുക്കും. ഇതിന്റെ പ്രാരംഭ നടപടിയെന്നോണം സ്‌ക്രീനിങ് കഴിഞ്ഞു. ഇതു സംബന്ധിച്ച്  ഇന്നുച്ചയ്ക്ക് മൂന്നിന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം നടക്കും. ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി ചേരും മുമ്പ് കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച ഉപസമിതി കമ്പനികളുടെ യോഗ്യതയനുസരിച്ച് മാര്‍ക്കിടും. കൂടുതല്‍ മാര്‍ക്ക് നേടുന്നവയുടെ ഫിനാന്‍ഷ്യല്‍ ബിഡ് ആണ് തുറക്കുക. താല്‍പര്യമറിയിച്ച് മുന്നോട്ട് വന്നിട്ടുള്ള കമ്പനികളോട്് സ്മാര്‍ട്ടിസിറ്റി പദ്ധതി രൂപരേഖയുടെ അവതരണം നടത്താന്‍ ആവശ്യപ്പെടുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓരോ കമ്പനിയോടും തങ്ങള്‍ തയ്യാറാക്കുന്ന രൂപരേഖയെക്കുറിച്ച് അവതരണം നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കോര്‍പറേഷന്റെ ആശങ്ക. വിശദവിവരങ്ങള്‍ എഴുതി നല്‍കിയിട്ടുള്ളതിനാല്‍ ഇനിയൊരു രൂപരേഖാ അവതരണം ആവശ്യം വരുന്നില്ലെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് വൈകിയാല്‍ കേന്ദ്രസര്‍ക്കാരിന് രൂപരേഖ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കും. രൂപരേഖ തയാറാക്കുന്നതിന് 100 ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ആവശ്യത്തിലേറെ സമയമുണ്ടെന്ന ആനുകൂല്യം നിലനില്‍ക്കേയാണ് ഉദ്യോഗസ്ഥര്‍ അസൗകര്യം നിമിത്തം ഉന്നതതലയോഗം ചേരാന്‍ വൈകിയത്. ഇന്ന് കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുത്താലും 100 ദിവസത്തിലേറെ സമയം ലഭിക്കും.  എട്ട് കമ്പനികളാണ് കണ്‍സള്‍ട്ടന്‍സി കരാറിനായി താല്‍പര്യമറിയിച്ച് വന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേഷന് കൈമാറിയ 48 ഏജന്‍സികളുടെ പട്ടികയിലുള്‍പ്പെട്ട എട്ട് പേരാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day