|    Dec 4 Sun, 2016 3:44 pm

സ്പാനിഷ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം ഗ്രീസ്മാന്

Published : 26th October 2016 | Posted By: SMR

മാഡ്രിഡ്: 2015-16 ലെ സ്പാനിഷ് ലീ ഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡിന് അത്‌ലറ്റികോ മാഡ്രിഡ് ഗോളടിവീരന്‍ അന്റോണിയോ ഗ്രീസ്മാന്‍ അര്‍ഹനായി. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഗ്രീസ്മാന്റെ അഭാവത്തില്‍ അത്‌ലറ്റികോ പ്രസിഡന്റ് എന്റിക് സിസേറോയാണ് ഏറ്റുവാങ്ങിയത്.
മികച്ച ഫോര്‍വേര്‍ഡിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി സ്വന്തമാ ക്കി. മികച്ച മിഡ്ഫീല്‍ഡര്‍ക്കായുള്ള പുരസ്‌കാരത്തിന് റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ച് അര്‍ഹനായപ്പോ ള്‍ യൂറോപ്പിനു പുറത്തുള്ള മികച്ച താരമായി ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലൂയി സ് സുവാറസിനെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു. റയല്‍ മാഡ്രിഡില്‍ നിന്ന് എസ്പാന്യോളിനായി വായ്പയില്‍ കളിച്ച  മാര്‍ക്കോ അസന്‍സിയോ ബ്രേക്കൗട്ട് പ്ലെയര്‍ അവാര്‍ ഡ് സ്വന്തമാക്കി.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അത്‌ലറ്റികോയുടെ യാ ന്‍ ഒബ്ലെക്ക് സ്വന്തമാക്കിയപ്പോള്‍ മികച്ച ഡിഫന്‍ഡര്‍ പുരസ്‌കാരത്തിന് ടീമംഗമായ ഡിയേഗോ ഗോഡിനും  അര്‍ഹനായി. മികച്ച പരിശീലകനുള്ള പുരസ്‌കാരം അത്‌ലറ്റികോ കോച്ച് ഡീഗോ സിമി യോണിക്കാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day