|    Dec 5 Mon, 2016 3:54 pm
FLASH NEWS

സ്ഥിരം ജീവനക്കാരന്‍ സ്ഥലം മാറി എത്തി; പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തരവ് റദ്ദാക്കി

Published : 2nd December 2016 | Posted By: SMR

കളമശ്ശേരി: സഹകരണ വകുപ്പില്‍നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാര്‍ ജോലിചെയ്തിരുന്ന തസ്തികയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നും സ്ഥിരജീവനക്കാരന്‍ സ്ഥലംമാറി എത്തി ജോലിയില്‍ പ്രവേശിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. കരാര്‍ ദിവസ വേതനക്കാര്‍ ജോലിമുടക്കി മണ്ണെണ്ണ നിറച്ച കാനുമായി പ്രിന്‍സിപ്പലിന്റെ മുറിയില്‍ പ്രതിഷേധവുമായി എത്തി ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് യൂനിയന്‍ നേതാക്കളും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ട് സ്ഥലംമാറിവന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. സഹകരണ വകുപ്പിന്റെ കീഴിലായിരുന്ന കൊച്ചി മെഡിക്കല്‍ കോളജ് 2013 ഡിസംബര്‍ മാസത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളജിലെ മുഴുവന്‍ ജീവനക്കാരെയും മെഡിക്കല്‍ കോളജില്‍ സ്ഥിരനിയമനം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് ആദ്യഘട്ടം 315 തസ്തിക മെഡിക്കല്‍ കോളജില്‍ സൃഷ്ടിച്ചിരുന്നു. ഈ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ പമ്പ് ഓപറേറ്റ് തസ്തികയിലേക്കാണ് ഒരു ഉദ്യോഗാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നും സ്ഥലംമാറി വന്നത്. മൂന്ന് തസ്തിക സൃഷ്ടിച്ചിട്ടും സ്ഥിരനിയമനം നടത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരുവര്‍ഷത്തേക്ക് വര്‍ക്ക് അറേജ് പേരില്‍ നിയമിക്കുകയായിരുന്നു. ഇതോടെ ഇവിടെ ജോലിചെയ്തിരുന്ന മൂന്ന് പമ്പ് ഓപറേറ്റര്‍മാരില്‍ ഒരാളുടെ ജോലി പോവുമെന്ന് ഉറപ്പായി. ഇതോടെയാണ് ജീവനക്കാര്‍ പണിമുടക്കി ഒന്നടങ്കം സമരത്തിനെത്തിയത്. മണ്ണെണ്ണ നിറച്ച കന്നാസുമായി പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി ജീവനക്കാര്‍ സ്ഥലംമാറിവന്ന പമ്പ് ഓപ്പറേറ്ററുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യുന്നതുവരെ സമരത്തില്‍നിന്നും പിന്‍മാറില്ലെന്നുപറഞ്ഞ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇരുന്നു. ഇതിനിടയില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ മണ്ണെണ്ണയുടെ ദുര്‍ഗന്ധം പരന്നതോടെ പോലിസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്നും മണ്ണെണ്ണ നീക്കംചെയ്തു. തുടര്‍ന്ന് ഉച്ചയോടെ സ്ഥലം മാറിവന്ന ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കിക്കൊണ്ട് മന്ത്രിയുടെ ഓഫിസില്‍നിന്നും ഉത്തരവ് എത്തി. ഇതിനുശേഷമാണ് സമരക്കാര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്നും പിന്‍മാറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day