|    Dec 4 Sun, 2016 9:26 am
FLASH NEWS

സ്ഥല ഉടമകള്‍ തടഞ്ഞ സബ്‌സ്‌റ്റേഷന്‍ ടവറിന്റെ നിര്‍മാണം പോലിസ് സംരക്ഷണത്തില്‍

Published : 11th November 2016 | Posted By: SMR

പരപ്പനങ്ങാടി: സ്ഥല ഉടമകള്‍ ഇന്നലെ തടഞ്ഞ സബ് സ്‌റ്റേഷന്‍ ടവറിന്റെ നിര്‍മാണം പോലിസ് സംരക്ഷണയില്‍ നടന്നു.പരപ്പനങ്ങാടി 110 കെവി സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതികൊണ്ട് വരുന്നതിനായി കരിങ്കല്ലത്താണി കാളികാവ് റോഡില്‍ സ്ഥാപിക്കാനുള്ള ടവര്‍ നിര്‍മാണം കഴിഞ്ഞ ദിവസം സ്ഥല ഉടമകള്‍ തടഞ്ഞിരുന്നു. നിരവധി നിയമ പോരാട്ടത്തിലൂടെ കടന്ന് പോയ സബ് സ്‌റ്റേഷന്‍ കമ്മീഷന്‍ ചെയ്യണമെങ്കില്‍ ഇനി രണ്ട് ടവറുകള്‍ സ്ഥാപിക്കണം.ഇവിടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് അടിയന്തരമായി അധികൃതര്‍ നീക്കം നടത്തിയത്.രാവിലെ ആദ്യം ടവറിന്റെ നിര്‍മാണം തുടങ്ങിയത് സ്ഥല ഉടമകള്‍ തടയുകയായിരുന്നു.ഉടനെ സ്ഥലത്തെത്തിയ പരപ്പനങ്ങാടി എസ്‌ഐ ലിജേഷിന്റെ നേതൃത്വത്തിലെ പോലിസ് സുരക്ഷയൊരുക്കി.തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തീകരിച്ചു.പോലിസിന്റെ ഇടപെടലും നാട്ടുകാരുടെ പിന്തുണയും ലഭിച്ചതോടെ ടവര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.ഇതോടെ നിയമകുരുക്കില്‍ ആടിയുലഞ്ഞ പരപ്പനങ്ങാടി സബ് സ്‌റ്റേഷന്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോവുകയാണ്.ജനുവരിയോടെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് സബ് എന്‍ജിനീയര്‍ സമദ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day