|    Dec 10 Sat, 2016 2:42 am
FLASH NEWS

സ്ത്രീയെ മര്‍ദിച്ച പ്രതി പിടിയില്‍

Published : 4th November 2016 | Posted By: SMR

വിളപ്പില്‍ശാല: വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു സ്ത്രീയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍. പേയാട് പിണവൂര്‍ക്കോണം പനവിളാകത്തു വീട്ടില്‍ തങ്കൂട്ടന്‍ (54) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 7.30ന് ഇയാള്‍ സമീപവാസിയായ ഗോപികാ ഭവനില്‍ സൗമ്യ (34)യുടെ വീട്ടില്‍ കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. സൗമ്യയെ കുറുവടികൊണ്ട് മര്‍ദ്ദിച്ച പ്രതി തടയാനെത്തിയ സൗമ്യയുടെ മാതാപിതാക്കളെയും മക്കളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. കാലിനു പരിക്കേറ്റ സൗമ്യ ചികില്‍സയിലാണ്. ഇയാള്‍ സ്ഥിരമായി യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. സൗമ്യ ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കി. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പോലിസ് പറയുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വിളപ്പില്‍ശാല എസ് ഐ ബൈജുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മോഹനന്‍, എസ്‌സിപിഒമാരായ പ്രസാദ്, സജി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day