|    Dec 4 Sun, 2016 11:34 am

സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ അനിവാര്യം: പി ഉബൈദുല്ല

Published : 22nd November 2016 | Posted By: SMR

മലപ്പുറം: സ്ത്രീകള്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുന്നതില്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്ന് പി ഉബൈദുല്ല എംഎല്‍എ പറഞ്ഞു.  ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അേദ്ദഹം.  സ്ത്രീകള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന നിയമ പരിരക്ഷയും പൊതു സമൂഹം നല്‍കിയ  സുരക്ഷയും ഉണ്ടായിട്ടും അത് പ്രായോഗിക തലത്തില്‍ നടപ്പാകുന്നില്ല.  ബോധവല്‍ക്കരണത്തിന്റെ അഭാവമായിരിക്കാം ഇത്തരം പ്രശ്‌നത്തിന് കാരണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ ഇടപെടല്‍ സ്ത്രീ ശാക്തീകരണത്തിന് വലിയ പിന്തുണ നല്‍കി. സ്ത്രീകള്‍ വിപണന രംഗത്തും തൊഴില്‍ രംഗത്തും ശോഭിക്കാന്‍ തുടങ്ങി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ ഭരണപരമായ ഇടപെടല്‍ പല സ്ഥലങ്ങളിലും മികച്ച രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.  പ്രസ്‌ക്ലബ് സമ്മേളന ഹാളില്‍ നടന്ന ശില്‍പശാലയില്‍ പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു.  വിവിധ സെക്ഷനുകളിലായി സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജിലെ പീഡിയാട്രിഷന്‍ ഡോ. പി സജിനി സംസാരിച്ചു. സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ട് മാത്രം സ്ത്രീ ശാക്തീകരണം സാധ്യമാകില്ലെന്നും ആരോഗ്യ സാമൂഹിക വിദ്യാഭ്യാസ മേഖലയിലടക്കം തുല്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ ചൈ ല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സാമൂഹിക നീതി ഓഫിസിലെ സൂപ്രണ്ട് കെ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ക്ലാസെടുത്തു.  ജില്ലാ ഇന്‍ഫര്‍മേഷ ന്‍ ഓഫിസര്‍ സി അയ്യപ്പന്‍, പ്രസ് ക്ലബ് ജോ. സെക്രട്ടറി എസ് മഹേഷ്‌കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day