|    Dec 10 Sat, 2016 8:12 pm

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം കോടതി

Published : 26th November 2016 | Posted By: SMR

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യാനും കുട്ടികള്‍ കുറ്റവാളികളായി വരുന്ന കേസുകള്‍ക്കുമായി പ്രത്യേക കോടതി കോഴിക്കോട്ടും. എരഞ്ഞിപ്പാലം ഹൗസ്‌ഫെഡ് കെട്ടിടത്തിലാണ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി ആരംഭിക്കുന്നത്. ഡിസംബര്‍ മൂന്നിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് 9.30ന് ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യാനും പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളും 16 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ കുറ്റം ചുമത്തപ്പെട്ടവരായി വരുന്ന പ്രത്യേക കേസുകളും വിചാരണക്കും പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇത്തരം കോടതികള്‍ ഉണ്ട്. 2005 ലെ പോക്‌സോ നിയമത്തിന്റെ 28ാം വകുപ്പിലും കുട്ടികള്‍ ഇരകളായി വരുന്ന കേസുകളില്‍ വിചാരണക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എം കെ രാഘവന്‍ എംപി, പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്ത ില്‍ രവീന്ദ്രന്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക