|    Dec 7 Wed, 2016 11:48 pm
FLASH NEWS

സ്ത്രീകളോടൊപ്പം നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമം; നാലുപേര്‍ പിടിയില്‍

Published : 6th November 2016 | Posted By: SMR

കൊച്ചി: സ്വകാര്യ കമ്പനിയിലെ മാനേജര്‍ക്ക് ലഹരിമരുന്നു നല്‍കി ബോധം കെടുത്തി സ്ത്രീകളൊടൊപ്പം നഗ്‌നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടകളെ സിറ്റി ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കരുവേലിപ്പടി സ്വദേശി ഷിബിലി(37), തോപ്പുംപടി രാമേശ്വരം അമ്പലത്തിനു സമീപം പീടികപറമ്പില്‍ ഡാനി(31), ഉദയംപേരൂര്‍ കൊച്ചുപള്ളി പുതുക്കുളങ്ങര ശരത്(22), തൃശൂര്‍ തലശേരി ചെറവില്‍ പീടികയില്‍ മുസ്തഫ(27) എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു നടപടി.
കഴിഞ്ഞ സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തില്‍ മാനേജരായ കണ്ണൂര്‍ സ്വദേശിയായ അജിത്താണ് ബ്ലാക്ക്‌മെയിലിനു വിധേയനായത്. സിം കാര്‍ഡുകള്‍ വേണമെന്നാവശ്യപ്പെട്ട് വൈറ്റിലയിലെ ഫഌറ്റിലേക്കു വിളിച്ചുവരുത്തിയ ശേഷം
ശീതളപാനീയം നല്‍കി ബോധംകെടുത്തി സ്ത്രീകളോടൊപ്പമുള്ള നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.തുക തരാനാവില്ലെന്നു പറഞ്ഞപ്പോള്‍ മര്‍ദിച്ച് അഞ്ചുലക്ഷം തരാമെന്നു സമ്മതിപ്പിച്ചു. ബാക്കി തുകയ്ക്ക് അജിത്തിനെ വിളിച്ചു ശല്യംചെയ്തുകൊണ്ടിരുന്നു. വിവരങ്ങളറിഞ്ഞ അജിത്തിന്റെ ഭാര്യ അയല്‍പക്കത്തെ സ്ത്രീയോട് വിവരങ്ങളെല്ലാം പറഞ്ഞു.
തുടര്‍ന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ വിവരമറിയിച്ചു. അവര്‍ സിറ്റി ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെട്ടു. പിന്നീട് ഒക്‌ടോബര്‍ 2ന് പണം നല്‍കാമെന്നു പ്രതികളിലൊരാളായ ഷിബിലിയെ അറിയിക്കാന്‍ സിറ്റി ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ചു. തുടര്‍ന്ന് ടാസ്‌ക് ഫോഴ്‌സ് നടത്തിയ ഇടപെടലിലാണ് വൈറ്റില ഹബ്ബില്‍ വച്ച് രാത്രി പത്തോടെ പ്രതികള്‍ പിടിയിലായത്. തൃപ്പൂണിത്തുറ പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day