|    Dec 3 Sat, 2016 10:08 am
FLASH NEWS

സ്ത്രിസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്ത്രീ പീഡനം വര്‍ധിക്കുന്നത് ഉല്‍ക്കണ്ഠയുളവാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവളത്ത് ഒരു വിദേശ വനിതയും തിരുവനന്തപുരത്ത് നരുവാമൂടിനടുത്ത് ദലിത് യുവതിയും കൂട്ടമാനഭംഗത്തിനിരയായി. ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിനിടയില്‍ വിദേശി ക്രൂരമായ പീഡനത്തിനിരയായത് കേരളത്തിന്റെ ശയസ്സിന് കോട്ടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ് ഇല്ലെങ്കില്‍ നമ്മുടെ ടൂറിസം വ്യവസായത്തിനുണ്ടാവുന്ന തിരിച്ചടി വളരെ വലുതായിരിക്കും.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീപീഡനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പീഡനത്തിനെതിരേ പ്രചാരണം നടത്തി വോട്ടുവാങ്ങിയ ഇടതു സര്‍ക്കാരിന് സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനാവുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day