|    Dec 5 Mon, 2016 3:59 pm
FLASH NEWS

സോഷ്യല്‍ സൈക്ര്യാട്രി സമ്മേളനം ഇന്ന് ഡല്‍ഹിയില്‍

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ട സാമൂഹിക ഇടപെടലുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള വേള്‍ഡ് അസോസിയേഷന്‍ ഓഫ് സോഷ്യല്‍ സൈക്ര്യാട്രിയുടെ (ഡബല്‍ എഎസ്പി) 23ാമത് ആഗോള സമ്മേളനത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കമാവും. അശോക ഹോട്ടലില്‍ രാവിലെ 11.30ന് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗവും സുപ്രിംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ലോകത്തിലെ 45 രാജ്യങ്ങളില്‍ നിന്നുള്ള 1,100 മനോരോഗ ചികില്‍സാ വിദഗ്ധരായ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. തോമസ് ക്രെയിഗ് അധ്യക്ഷത വഹിക്കും. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എം സി മിശ്ര വിശിഷ്ടാതിഥിയായിരിക്കും. ആഗോള നിയുക്ത പ്രസിഡന്റ് പ്രഫ. റോയി എബ്രഹാം കള്ളിവയലില്‍, പ്രസംഗിക്കും.
ഈ വര്‍ഷത്തെ യെവ്‌സ് പെലിസിയര്‍ അവാര്‍ഡ് ബ്രിട്ടനില്‍ നിന്നുള്ള ഡോ. ജൂലിയാന്‍ ലെഫിന് ചടങ്ങില്‍ സമ്മാനിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day