|    Dec 5 Mon, 2016 7:54 am

സോളാറില്‍ പണം തട്ടിപ്പ്: ഉമ്മന്‍ചാണ്ടിക്കെതിരേ കോടതി വിധി

Published : 25th October 2016 | Posted By: SMR

ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യ വിധി. സോളാര്‍പദ്ധതിയുടെ പേരില്‍ പണം തട്ടിയ കേസിലാണ് ബംഗഌരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ചാണ്ടിയടക്കം ആറുപേര്‍ക്കെതിരേ ശിക്ഷ വിധിച്ചത്. തട്ടിപ്പ് നടത്തിയതിലൂടെ നേടിയ പണം കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍       തിരിച്ചുനല്‍ക ണം. 1.61 കോടിരൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആറുമാസത്തിനകം തുക കെട്ടിവയ്ക്കണം- കോടതി നിര്‍ദേശിച്ചു.
വ്യവസായി എംകെ കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയത്. ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി ലഭ്യമാക്കുന്നതിനും ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ അടക്കമുള്ളവരാണ് പ്രതികള്‍. ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയാണ്.
അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വി എസ്.  ബംഗളൂരു സെഷന്‍സ് കോടതിശിക്ഷാവിധി സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടത്തിയ തട്ടിപ്പുകളെപ്പറ്റി എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്. ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളു. സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി മുഴുവന്‍ കള്ളമാണെന്ന എല്‍ഡിഎഫ് ആക്ഷേപവും കോടതിവിധി ശരിവെച്ചു.  തന്റെ മനസാക്ഷിയാണ് അത്യുന്നത കോടതി എന്നുപറഞ്ഞാണ് തെളിവുകള്‍ പുറത്തുവന്നപ്പോള്‍ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടത്.  ഉമ്മന്‍ചാണ്ടിയുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കോടതിയുടേത് തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷിയ വിധിയാണെന്ന് ഉമ്മന്‍ചാണ്ടി. വിധി പകര്‍പ്പില്‍ തന്നെ ഇത് എക്‌സ് പാര്‍ട്ടി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കുകയോ തെളിവോ പത്രികയോ നല്‍കാന്‍  അവസരം നല്‍കുകയോ ചെയ്തിട്ടില്ല.- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day