|    Dec 6 Tue, 2016 12:09 am
FLASH NEWS

സോളാര്‍: എഡിജിപിക്കും ഡിവൈഎസ്പിക്കും കമ്മീഷന്‍ നോട്ടീസയക്കും

Published : 24th November 2016 | Posted By: SMR

കൊച്ചി: സോളാര്‍ കേസുകളന്വേഷിച്ച പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി) തലവന്‍ എഡിജിപി എ ഹേമചന്ദ്രനും സംഘാംഗം ഡിവൈഎസ്പി ആര്‍ പ്രസന്നന്‍ നായര്‍ക്കും നോട്ടീസയക്കാന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ എന്‍ക്വയറി നിയമത്തിലെ എട്ട് ബി പ്രകാരമാണ് നോട്ടീസ് അയക്കുക. കമ്മീഷനില്‍ മുന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യവും മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസിലെ സാക്ഷികളും നല്‍കിയ മൊഴികള്‍ പരിശോധിച്ചശേഷമാണ് ഇരുവര്‍ക്കും നോട്ടീസയക്കാന്‍ തീരുമാനിച്ചത്. ടെന്നി ജോപ്പനെ മാത്രം പ്രതിയാക്കി  ഉമ്മന്‍ചാണ്ടിയടക്കമുള്ള പ്രമുഖരെ രക്ഷപ്പെടുത്തിയെന്ന ആരോപണം എസ്‌ഐടിക്കെതിരേ സാക്ഷിമൊഴികളിലുണ്ട്.  ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് എഡിജിപി എ ഹേമചന്ദ്രനും സംഘാംഗം ഡിവൈഎസ്പി ആര്‍ പ്രസന്നന്‍ നായര്‍ക്കും നോട്ടീസയക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day