|    Dec 9 Fri, 2016 6:59 pm
FLASH NEWS

സോളാര്‍കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വിധി: 1.61 കോടി നഷ്ടപരിഹാരം നല്‍കണം

Published : 24th October 2016 | Posted By: Navas Ali kn

oommen-chandy11112311-12

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ വിധി. വ്യവസായി എംകെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നീ എതിര്‍ കക്ഷികള്‍ 1.61 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന്് ബംഗളുരു കോടതി വിധിച്ചു. ബംഗളുരു ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. പ്രതിഭാഗം ഹാജരാകാഞ്ഞതിനാല്‍ എക്‌സ്പാര്‍ട്ടിയായാണ് വിധി.
ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി.
4000 കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നാല്‍പ്പത് ശതമാനം ഇളവുചെയ്യിച്ചു നല്‍കാമെന്നും പ്രത്യുപകാരമായി അതിന്റെ 25%, അതായത് 1000 കോടി രൂപ, നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്നുമാണ് കുരുവിള പറയുന്നത്. പദ്ധതി നടപ്പിലായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാര്‍ച്ച് 23ന് കുരുവിള പരാതി നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day