|    Dec 6 Tue, 2016 2:11 am
FLASH NEWS

സോറിയാസിസിനുള്ള മരുന്നുമായി കുവൈത്തില്‍ പിടിയിലായ മലയാളി യുവാവിനെ വിട്ടയച്ചു

Published : 27th October 2016 | Posted By: SMR

കൊല്ലം: കുവൈത്തിലേക്ക് ജോലിക്ക് പോയ കൊല്ലം സ്വദേശിയായ മലയാളി യുവാവ് നിയമക്കുരുക്കില്‍നിന്നു മോചിതനായി. വിമാനത്താവളത്തിലെ പരിശോധനയില്‍ ബാഗില്‍ ഹോമിയോ മരുന്നുകള്‍ കണ്ടെത്തിയതാണ് യുവാവിന് വിനയായത്. കൊല്ലം കോയിവിള തേവലക്കര ഓലക്കാട്ടുവിളയില്‍ മുഹമ്മദ് ജുനൈദ് (28) ആണ് കുവൈത്ത് വിമാനത്താവളത്തില്‍ വച്ച് പോലിസിന്റെ പിടിയിലായത്.
ത്വക്‌സംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ സോറിയാസിസിനുള്ള ഹോമിയോ മരുന്നുകളാണ് മുഹമ്മദ് ജുനൈദ് ഒപ്പം കൊണ്ടുപോയത്. ഡോക്ടറുടെ ഉപദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ കുവൈത്തിലേക്ക് കൊണ്ടുചെല്ലാവുന്ന മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതല്ല ഇതെന്നതിനാല്‍ മുഹമ്മദ് ജുനൈദ് പിടിയിലാവുകയായിരുന്നു.
കുവൈത്തിലെത്തിയ മുഹമ്മദ് ജുനൈദിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് നിയമക്കുരുക്കിലായ വിവരം അറിയുന്നത്. പരിശോധനയില്‍ നിരപരാധിത്വം തെളിഞ്ഞതുകൊണ്ടാണ് യുവാവിന് മോചനം സാധ്യമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day