|    Dec 3 Sat, 2016 5:53 am
FLASH NEWS

സൈബര്‍ തെരുവിലെ പെണ്‍നടത്തങ്ങള്‍:” കൂടിയിരിപ്പ് ഇന്ന്

Published : 6th November 2016 | Posted By: SMR

തൃശൂര്‍: പുരോഗമന കലാസാഹിത്യ സംഘം 11ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാള മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ “സൈബര്‍ തെരുവിലെ പെണ്‍നടത്തങ്ങള്‍” എന്ന കൂടിയിരിപ്പ് നടത്തുന്നു. ഇന്നു രാവിലെ 9.30 മുതല്‍ അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡില്‍ വച്ചാണ് കൂടിയിരിപ്പ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുപ്പതോളം വനിതാ പ്രതിനിധികള്‍ ആണ് പങ്കെടുക്കുന്നത്. സൈബര്‍ സെല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ധന്യ പി മേനോന്‍ കൂടിയിരുപ്പ് ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ല സെക്രട്ടറി എന്‍ ആര്‍ ഗ്രാമപ്രകാശ് ആമുഖപ്രഭാഷണം നടത്തും. പരിപാടിയുടെ മുഖ്യസംഘാടക അനശ്വര കൊരട്ടിസ്വരൂപത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രതിനിധികളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ചര്‍ച്ച വര്‍ക്കിങ്്, ഗ്രൂപ്പ് രൂപീകരണം എന്നിവ നടക്കും. സൈബര്‍ ഇടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെ പുരുഷാധിപത്യ വര്‍ഗീയ ശക്തികള്‍ നടത്തുന്ന സദാചാര പോലിസിങ് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആണ് സ്ത്രീകള്‍ മാത്രം പ്രതിനിധികള്‍ ആയുള്ള ഇത്തരമൊരു കൂടിയിരിപ്പ് പുരോഗമന കലാസാഹിത്യ സംഘം മാള മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തതെന്ന് മേഖലാ പ്രസിഡന്റ് പി കെ ശിവദാസും സെക്രട്ടറി ചന്ദ്രന്‍ കുന്നപ്പള്ളിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day