|    Dec 7 Wed, 2016 11:44 pm
FLASH NEWS

സൈനുദ്ദീന്റെ തുടര്‍ചികില്‍സയ്ക്കായി വീണ്ടും നാടൊരുമിക്കുന്നു

Published : 9th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: കരളിലും വൃക്കയിലും കാന്‍സര്‍ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന ചേനപ്പാടി പുതുപറമ്പില്‍ സൈനുദ്ദീന്റെ തുടര്‍ചികില്‍സയ്ക്കായി വീണ്ടും നാടൊരുമിക്കുന്നു. ഓട്ടോ ഡ്രൈവറായ സൈനുദ്ദീന്‍(42) ചികില്‍സാ സഹായത്തിനായി കഴിഞ്ഞ മെയ് മൂന്നിന് ചേനപ്പാടി ഉള്‍പ്പെടുന്ന എരുമേലി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍ നടത്തിയ ധനസമാഹരണത്തില്‍ 12 ലക്ഷം രുപ സ്വരൂപിച്ചിരുന്നു. ഈതുക ഉപയോഗിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശാസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് അമിതമായ രക്തസ്രാവം ഉണ്ടായ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു ചേനപ്പാടിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി അറുപതു യുവാക്കള്‍ രക്തദാനം നടത്തിയതു വാര്‍ത്തയായിരുന്നു.അഞ്ചു മാസമായി സൈനുദ്ദീന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇനിയും സൈനുദ്ദീന്റെ തുടര്‍ ചികില്‍സയ്ക്ക് 12 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നു സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തരനാട്ടുകുന്ന് റവ.ഫാദര്‍ ജയിംസ് തെക്കുംചേരിക്കുന്നേല്‍, ചേനപ്പാടി മുസ്്‌ലിം ജമാഅത്ത് ഇമാം ഷമീര്‍ മൗലവി എംഎഫ്ബി എന്നിവര്‍ രക്ഷാധികരികളായി രൂപം നല്‍കിയ കമ്മിറ്റിയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ജോയ്, പി എം ബഷീര്‍ പനച്ചിക്കുന്നേല്‍, ജയിംസ് ആന്റണി കടപ്പുഴ, കെ പി എഫ് ഖാന്‍ കൊച്ചുപുരയ്ക്കല്‍, പി കെ അബ്ദുല്‍ സലാം പെരുമ്പള്ളിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സഹായസമിതിയാണ് തുടര്‍ ചികില്‍സയ്ക്കായി ധനസമാഹരണത്തിനും തയ്യാറെടുക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളിയായ സൈനുദ്ദീനു വൃദ്ധയും രോഗിയുമായ മാതാവും ഭാര്യയും പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടു കുട്ടികളുമുണ്ട്. ഇപ്പോള്‍ കട ബാധ്യതയിലാണു തുടര്‍ചികില്‍സയ്ക്കായി ഈ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനു ചേനപ്പാടി കാത്തലിക് സിറിയന്‍ ബാങ്കില്‍ 02200399634190001 നമ്പരില്‍ അക്കൗണ്ട് തുറന്നു. ഐഎഫ്എസ്‌സി കോഡ് സിഎസ്ബികെ 0000220. വിവരങ്ങള്‍ക്ക് 9495021122 സഹായ സമിതി കണ്‍വീനര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day