|    Dec 10 Sat, 2016 12:25 pm

സൈനികന്റെ ആത്മഹത്യ: പ്രതി കേന്ദ്രമെന്ന് ആന്റണി

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സൈനികന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതി കേന്ദ്രസര്‍ക്കാരാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സംഭവത്തില്‍ മാപ്പുപറഞ്ഞ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം. മരിച്ച സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെയും സൈനികന്റെ ബന്ധുവിനെയും കസ്റ്റഡിയിലെടുത്ത സര്‍ക്കാര്‍ നടപടി കാടത്തമാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ കോടതികളിലെ മാധ്യമവിലക്ക് കാടത്തമാണെന്നും ആന്റണി പറഞ്ഞു. മാധ്യമവിലക്കുണ്ടായപ്പോള്‍ അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്നാണ് കരുതിയത്. ഗവര്‍ണറും ചീഫ് ജസ്റ്റിസും പോലുള്ളവര്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് അവസാനിപ്പിക്കാന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണ്. അതേസമയം, സമവായമുണ്ടാക്കാതെ രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കരുത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day