|    Dec 3 Sat, 2016 12:14 pm
FLASH NEWS

സേവനനികുതി; നഗരസഭാ കൗണ്‍സില്‍ യോഗം നിര്‍ണായകം

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: കെട്ടിടനികുതിവിഷയത്തിലും സേവന ഉപനികുതി വിഷയത്തിലും  നഗരസഭാ കൗണ്‍സില്‍ യോഗതീരുമാനം  നിര്‍ണായകമാവും. കെട്ടിടനികുതി തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഇപ്പോള്‍ ജനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കുറവ് തുകയേ നല്‍കേണ്ടി വരികയൊള്ളൂവെന്നാണ് കോര്‍പറേഷന്‍ ഭരണ സമിതിയുടെ നിലപാട്.  എന്നാല്‍ നല്‍കാത്ത സേവനങ്ങള്‍ക്ക് സേവന ഉപനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം പറയുന്നു. നിലവില്‍ കെട്ടിടങ്ങളുടെ തറവിസ്തീര്‍ണത്തിന്റെ  അടിസ്ഥാനത്തില്‍ വാര്‍ഷിക വാടകമൂല്യം നിര്‍ണയിക്കുകയും അതിന്റെ 18 ശതമാനം സേവന നികുതി ചുമത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് തറവിസ്തീര്‍ണത്തിന്റെ  എട്ടു ( ഒരു ചതുരശ്ര മീറ്ററിന് ഈടാക്കുന്ന തുക) കൊണ്ട് ഗുണിച്ച് ഒരുമാസത്തെ വാടകമൂല്യം നിര്‍ണയിക്കും. ഇതിന്റെ അടിസ്ഥാനന്മില്‍ വാര്‍ഷിക വാടകമൂല്യം നിര്‍ണയിച്ച് അതിനോടൊപ്പം ഭൂമിയുടെ മൂല്യം കൂടി ചേര്‍ത്ത് കിട്ടുന്ന സംഖ്യയുടെ 18 ശതമാനമാണ് നികുതി ചുമത്തുന്നത്. നൂറ് ചതുരശ്ര മീറ്ററുള്ള താമസ ആവശ്യത്തിനുള്ള കെട്ടിടത്തിന് സേവന നികുതിയിനത്തില്‍ 238 രൂപയുടേയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണെങ്കില്‍ 9,200 രൂപയുടേയും കുറവുണ്ടാകുമെന്നാണ് കോര്‍പറേഷന്റെ അവകാശവാദം. പൊതു ആവശ്യം (പത്തു ശതമാനം), ഡ്രയിനേജ് (ഒരു ശതമാനം), തെരുവുവിളക്ക് (രണ്ടു ശതമാനം), ശുചീകരണം (മൂന്ന് ശതമാനം), ജലവിതരണം (രണ്ടു ശതമാനം) എന്നി നിരക്കിലാണ് നിലവില്‍ സേവന ഉപ നികുതി ഈടാക്കുന്നത്. ശുചിത്വം (നാലു ശതമാനം), ജലവിതരണം (മൂന്ന് ശതമാനം), തെരുവുവിളക്ക് സ്ഥാപിക്കല്‍ (രണ്ടു ശതമാനം), ഡ്രയിനേജ് (ഒരു ശതമാനം) എന്ന നിരക്കില്‍ സേവന നികുതി ഈടാക്കാനാണ് പുതിയ തീരുമാനം. പല വാര്‍ഡുകളിലും ഈ സേവനങ്ങള്‍ ലഭ്യമല്ലെന്നിരിക്കെ ഇല്ലാത്ത സേവനങ്ങള്‍ക്ക് നികുതി ഈടാക്കാനുള്ള തീരുമാനത്തിനെതിരേയാണ് പ്രതിഷേധമുയരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day