|    Dec 4 Sun, 2016 5:21 am
FLASH NEWS

സെവിയ്യ കടന്ന് ബാഴ്‌സലോണ റയലിനരികെ

Published : 8th November 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ ജയത്തോടെ ഒന്നാംസ്ഥാനക്കാരും ചിരവൈരികളുമായ റയല്‍ മാഡ്രിഡിന് അരികിലെത്തി. കഴിഞ്ഞ ദിവസം നടന്ന എവേ മല്‍സരത്തില്‍ യൂറോപ ലീഗ് ജേതാക്കളായ സെവിയ്യയെയാണ് ബാഴ്‌സ 2-1നു മറികടന്നത്.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബാഴ്‌സ ജയത്തിലേക്ക് പിടിച്ചുകയറിയത്. ബാഴ്‌സയെ സ്തബ്ധരാക്കി 15ാം മിനിറ്റില്‍ വിറ്റോലോയിലൂടെ സെവിയ്യ അക്കൗണ്ട് തുറന്നിരുന്നു. ഒന്നാംപകുതി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. 61ാം മിനിറ്റില്‍ ലൂയിസ് സുവാറസും വലകുലുക്കിയതോടെ ബാഴ്‌സ ജയം വരുതിയിലാക്കി.
മറ്റു മല്‍സരങ്ങളില്‍ വിയ്യാറയല്‍ 2-0ന് ബെറ്റിസിനെയും സെല്‍റ്റ 2-1ന് വലന്‍സിയയെ യും പരാജയപ്പെടുത്തി.
11 മല്‍സരങ്ങളില്‍ നിന്നു 27 പോയിന്റാണ് ലീഗില്‍ തലപ്പത്തുള്ള റയലിന്റെ സമ്പാദ്യം. രണ്ടു പോയിന്റ് പിറകിലായി ബാഴ്‌സ തൊട്ടുതാഴെയുണ്ട്.
ക്രിസ്റ്റിയാനോ 2021 വരെ റയലില്‍ തുടരും
മാഡ്രിഡ്: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കി. യൂറോപ്യന്‍ ചാംപ്യന്മാര്‍ കൂടിയായ റയലുമായി അഞ്ചു വര്‍ഷത്തേക്കു കൂടിയാണ് ക്രിസ്റ്റി കരാര്‍ നീട്ടിയത്. ഇതോടെ 2021 വരെ താരം റയലിനൊപ്പമുണ്ടാവും.
41ാം വയസ്സില്‍ കളി നിര്‍ത്താനാണ് ആഗ്രഹമെന്നും റയലിനായി 500 ഗോളുകള്‍ നേടുകയാണ് ലക്ഷ്യമെന്നും 31കാരനായ ക്രിസ്റ്റി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day